Thursday, 29 October 2015
Monday, 19 October 2015
Sunday, 18 October 2015
*അരികിൽ*
ഇഷ്ട്ടമായിരുന്നു നിന്നെ,യെന്നും.
മഴയേ........
പല പാട്ട് പാടി ഞാൻ നടന്ന വഴിയിൽ..
ഒരു കൂട്ടുകാരി,യായി വന്ന മഴയേ...
തുടി താളമിട്ട് പെയ്തു വന്ന നിന്നേ....
കൊതിയോടെ നോക്കി ഞാനിരുന്നു,വെന്നും..
ഇടിനാദമോടെ നീ ചിരിച്ച നേരം ..
ഇട നെഞ്ച് പൊട്ടി ഞാനിരുന്നു,പൊന്നേ...
കളി വാക്ക് ചൊല്ലി നീ രസിച്ച നാളിൽ...
മുറിവേറ്റു വീണ ബാല്ല്യമാണ് ഞാനും.
ഇനി പാതിയല്ല,ഞാനു,മെന്റെ വഴികൾ
ഒരു കൂട്ട്കാരി കൂടെയുണ്ടരികിൽ...മഴയേ...
Liju
vazhappally
Tuesday, 6 October 2015
*ആരാണന്നറിയില്ലാ......ഞാനും നീയും*.
ആരാണീ മനുഷ്യൻ.എന്തിനാണീ മതങ്ങൾ,എന്തിനാണീ ദൈവങ്ങൾ,എന്തിനാണീ ആചാരങ്ങൾ.പല മതങ്ങളും പലതും പറയുന്നു.ഇതിലേതാണ് സത്യം.ആർക്കു മറിയില്ലാ.എന്നാൽ ആരെങ്കിലും ഒരു തെളിവുമായ് മുന്നോട്ട് വന്നാലോ...അതവരുടെ മതം,അവരുടെ ദൈവം,അവരുടെ ആചാരങ്ങൾ എന്ന് പറഞ്ഞതിനെ പുഛിച്ചു തള്ളും.
അപ്പോൾ എല്ലാ സത്യങ്ങളുമറിയാൻ യേശുദേവനോ,ഭഗവാൻ കൃഷ്ണനോ,അളാഹുവോ.. ഭൂമിയിലേയ്ക്ക് വീണ്ടും വരേണ്ടി വരും.അതല്ലാതെ വെറെന്താണൊരു പരിഹാരം.
നമ്മളാരാധിക്കുകയും ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവം നമ്മളെ തമ്മിൽ വേർപെടുത്തി,
പല ജാതിയും പല മതക്കാരുമാക്കുമോ..അങ്ങനെയെങ്കിൽ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക് തുല്യമല്ലേ.....
ഇവിടുത്തെ മതങ്ങൾ.രാഷ്ട്രീയ നേതാക്കന്മാർക്ക് തുല്യമല്ലേ... ഈ..ദൈവങ്ങൾ.അവർക്ക് പരസ്പ്പരം അധികാര മോഹങ്ങൾ കാണില്ലേ..
ഇനി അല്പ്പമൊന്ന് ചിന്തിച്ച് നോക്കിയാൽ.....
പല പല രാജ്യങ്ങൾ,നാടുകൾ.പല പല കാലാവസ്ഥകൾ ആഹാരങ്ങൾ,പല പല ജോലികൾ സാഹചര്യങ്ങൾ.
അങ്ങനെവരുമ്പോൾ മനുഷരിൽ കറുത്തവരും വെളുത്തവരുമുണ്ടാകാം,ഉയരം കൂടിയവരും
കുറഞ്ഞവരുമുണ്ടാകാം,സൗന്ദര്യമുള്ളവരും ഇല്ലാത്തവരുമുണ്ടാകാം.പക്ഷേ എല്ലാവരുടെയും ജാതി ഒന്നായിരിക്കും.മനുഷ്യജാതി.എല്ലാ മതസ്ഥരും വിശ്വസിക്കുന്ന ദൈവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്ന ഒരേ ഒരു കാര്യം.ഞാൻ തന്നെയാണ് നീ..,നീ തന്നെയാണ് ഞാൻ.അതിന്റെയർത്ഥം ഓരോത്തരും ചെയ്യുന്ന കർമങ്ങൾ ശരിയാണെങ്കിൽ നമ്മൾ ദൈവത്തിന് തുല്യരാണ് എന്നാണ്.
ദേവാലയങ്ങളും രാജകൊട്ടാരങ്ങളും വർണ്ണ മാളികകളും പണിതുയർത്താൻ തച്ചനും ആശാരിയും മൂശാരിയും
കൊല്ലനും തട്ടാനും പറയനും പെലയനും മാപ്പിളയും നസ്രാണിയും എന്ന് വേണ്ട എല്ലാ ജാതിപ്പേരിട്ടവരും വേണം
പണി കഴിഞ്ഞ് ശുദ്ധി വരുത്തിയാൽ ജാതിയിൽ താണവനും സ്വജാതിയല്ലാത്തവനും പ്രവേശനമില്ലാ.
പണ്ട് മുതലേ ആരാധിക്കുന്ന ദൈവങ്ങൾ,വിശ്വസിക്കുന്ന ആചാരങ്ങൾ അവരിൽ നിന്നും ഉദേശിക്കുന്ന തരത്തിലൊരു ലാഭം കിട്ടുന്നില്ലാന്ന് വരുമ്പോൾ മറ്റ് മതത്തിലേയ്ക്ക് ചിലർ കുടിയേറുന്നു.അവരുടെ ആചാരങ്ങൾ കഷായം പോലെ കുടിച്ചിറക്കുന്നു.മതവും ജാതിയും നോക്കാതെ പ്രേമം തലയ്ക്ക് പിടിച്ച് ഒളിച്ചോടുന്ന യുവതീ യുവാക്കൾ,വീട്ടുകാരുടെ സമ്മതത്തോടെ നടക്കുന്ന മിശ്ര വിവാഹങ്ങൾ.ഇവർക്കൊക്കെ
ഉണ്ടാകുന്ന കുട്ടികൾ ഏത് ജാതിയായിരിക്കും.ഇനി പാരമ്പര്യവും കുലമഹിമയും മതവും ജാതിയും തലയ്ക്കു
പിടിച്ച തറവാട്ടുകാർ മത പണ്ഡിതന്മാർ പൂണൂലിടിയിച്ചും,മാമോദീസ മുക്കിയും,സുന്നത് ചെയ്യിച്ചും
സ്വജാതിയും മതവും ആക്കിയാലും.ഇവർ പറയുന്ന പാരമ്പര്യവും കുലമഹിമയും കിട്ടുമോ..?
നിനക്കുറപ്പുണ്ടോ...? നീ വിശ്വസിക്കുന്ന ജാതിയും മതവും നിന്റെ തന്നെയാണന്ന്.മറ്റുള്ളവരെ തല്ലാനും കൊല്ലാനും പച്ചയ്ക്ക് കത്തിക്കാനും പിന്നെ നിനക്കെന്തധികാരമാണുള്ളത്.നിങ്ങളിൽ പാപം ചെയ്യാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവളെ കല്ലെറിയൂ...യേശുദേവൻ പറഞ്ഞ വാക്കുകൾ.അമ്മയും അച്ഛനും പറഞ്ഞ
കഥകളും കുലമഹിമയും അല്ലെങ്കിൽ വില്ലേജോഫീസിൽ നിന്ന് ഗാന്ധിയെണ്ണി കൊടുത്താൽ കിട്ടുന്ന ജാതി സർട്ടിഫിക്കറ്റ്, ഇതല്ലാതെ ജാതിയും മതവും തെളിയിക്കാനെന്താണെനിക്കും നിനക്കുമുള്ളത്.അതറിയാനാഗ്രഹ
മുണ്ടെങ്കിൽ ഒരയ്യായിരം വർഷം പുറകോട്ട് പോകണം അവിടെ കാണാം മനുഷനെന്ന ഒരു ജാതിയെ.
കക്കാനോ..പിടിച്ച് പറിക്കാനോ..തല്ലിത്തകർക്കാനോ..അല്ലാ... ഒരു പാവപ്പെട്ട മനുഷ്യൻ, അവൻ
അവന്റെയുള്ളിലുള്ള സങ്കടങ്ങളും കഷ്ട്ടതകളും ദൈവത്തോട് പറയാൻ,അല്പ്പനേരം മനസ്സ് എകാഗ്രമാക്കാൻ ക്ഷേത്രത്തിൽ കയറിയതാണ്.അവനെ കേവലം ജാതിയുടെ പേരിൽ ജീവനോടെ ചുട്ട് കൊന്നു.ഇതാണോ.. ഭാരത സംസ്ക്കാരം.ഇതാണോ..ആർഷ ഭാരതം.സ്വന്തം രാജ്യത്ത്, ജനിച്ച നാട്ടിൽ പട്ടിയുടെ വില പോലും മനുഷനില്ലേ...? കഷ്ട്ടം.
എന്നെ നിങ്ങളൊരു നക്സലൈറ്റായി കാണണ്ടാ...ഇത്രയുമെങ്കിലുമെഴുതിയില്ലെങ്കിൽ ഞാനുമൊരു മനുഷനല്ലാ....
Liju Vazhappally
Subscribe to:
Posts (Atom)