Sunday, 24 April 2016
Saturday, 23 April 2016
ഒന്ന് ശ്രദ്ധിക്കൂ...ദൈവത്തെ പഴിചാരാതെ.
ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ,മാറാ രോഗങ്ങൾക്കടിമയാകുന്നു.കണ്ണുകൾക്ക് കാഴ്ച്ചയില്ലാത്തവർ,ചെവികൾ കേൾക്കാത്തവർ സംസാരശേഷിയില്ലാത്തവർ ആരോഗ്യമില്ലാത്തവർ അംഗ വൈകല്യങ്ങളുള്ളവർ അങ്ങനെ എത്രയോ..കുട്ടികൾ എത്രയോ...മുതിർന്നവർ നമ്മുടെ നാട്ടിലുണ്ട്.ദൈവം ഇത്രയ്ക്ക് ക്രൂരനാണോ...... എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്.ദിവസം ഒരു നേരമെങ്കിലും ഈ വാക്കുകൾ പറയാത്ത മാതാ പിതാക്കൾ,അല്ലെങ്കിൽ ബന്ധുക്കൾ സഹോദരങ്ങൾ നമുക്ക് ചുറ്റും കാണില്ലാ.... ഇതേ..വാക്കുകൾ ഇതേ..ചിന്തകൾ കുറച്ച് നാളുകൾക്ക് മുൻപ് വരെ എന്റെ മനസ്സിലും ഉണ്ടായിരുന്നു,എന്നത് ഒരു നഗ്നന സത്യം. മറിച്ച് ചിന്തിക്കാൻ കാരണം വേറൊന്നുമല്ലാ... ഈ ഭൂമിയിൽ ഒരു രാജ്യമുണ്ടെങ്കിൽ..ഈ.. രാജ്യത്ത് നാടുകളും ഗ്രാമങ്ങളും വീടുകളുമുണ്ടെങ്കിൽ.. ഇവിടെയൊക്കെ ജീവിക്കുന്നവർ ദൈവങ്ങളല്ലാ... ഇവിടെയൊക്കെയുള്ള ഭരണാധികാരികളും ദൈവങ്ങളല്ലാ...കൊന്നും കൊലവിളിച്ചും കട്ടും പിടിച്ചു പറിച്ചും മെയ്യനങ്ങാതെയും കുപ്പായത്തിൽ ചെളി പുരളാതെയും എങ്ങനെ ജീവിക്കാമെന്ന് ഓരോ ദിവസവും മനസ്സാക്ഷിയോട് പറഞ്ഞ് പഠിപ്പിച്ചു നടക്കുന്ന കുറച്ചാൾക്കാർ...ഇവർക്കിടയിൽ നല്ല ഭരണാധികാരികളും നല്ല മനുഷ്യരുമുണ്ട്.ഇല്ലായെന്ന് ഞാൻ പറയുന്നില്ലാ.ഇവരെയാണ് ചിലപ്പോഴൊക്കെ നമ്മൾ ദൈവങ്ങളെന്ന് അറിയാതെ വിളിച്ചു പോകുന്നത്. ഒരു ജീവന്റെ ഉത്ഭവം തുടങ്ങുന്നത് അമ്മയിൽ നിന്നാണന്ന് എല്ലാവർക്കുമറിയാം.
ഗർഭാവസ്ഥയിലിരിക്കുന്ന അമ്മയെന്ത് കഴിച്ചാലും,അതാഹാരമായാലും മരുന്നുകളായാലും അതിലൊരു പങ്ക് കുഞ്ഞിനും കിട്ടുക തന്നെ ചെയ്യും.അത് മായമില്ലാത്ത ഒരു സത്യമാണ്.എന്നാൽ അമ്മ കഴിക്കുന്ന ആഹാര സാധനങ്ങളിൽ വിഷാംശമുണ്ടെങ്കിലോ...?ഒരു സംശയവും വേണ്ടാ....അമ്മയേയും കുഞ്ഞിനേയും അതൊരുപോലെ ബാധിക്കും.1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ പൊട്ടിത്തെറിച്ച ഒരണുബോംബിന്റെ പ്രത്യാഘാതം ഇപ്പോഴും ആ..രാജ്യത്തുള്ള ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.അവിടെ ജനിക്കുന്ന ഓരോ കുട്ടികളിലും അതിന്നും പ്രകടമായ് കാണാം.അണുബോംബിന്റെ കാര്യം ഞാനൊന്ന് സൂചിപ്പിച്ചു,എന്നു മാത്രം.
ഞാനൊന്ന് ചോദിക്കട്ടെ.ഒരു സ്ത്രീയെ പാതിരാത്രിയാകുമ്പോൾ കുടിച്ച് തലയും കുത്തിവന്ന് ഏതെങ്കിലും മതത്തിലെ ദൈവം തല്ലാറുണ്ടോ..? ചീത്ത പറയാറുണ്ടോ...? ഉണ്ടാക്കി വെച്ചിരിക്കുന്ന ആഹാര സാധനങ്ങൾ തട്ടി തെറുപ്പിച്ച് ഒരു കുടുംബത്തെ മുഴുവൻ പട്ടിണിക്കിടാറുണ്ടോ...? ശിശ്രൂഷ വേണ്ട സമയത്ത് കൊടുക്കാതിരുന്നിട്ടുണ്ടോ..? സ്വന്തം മക്കൾ വഴി തെറ്റി പോകുന്നതിന്റെ ഉത്തരവാദി ദൈവമാണോ..? മുപ്പത്തി മൂന്ന് കോടി ജനങ്ങൾ കഴിക്കേണ്ട ആഹാര സാധനങ്ങളിലും കുടിക്കാനുള്ള വെള്ളത്തിലും ദൈവം വിഷം ചേർക്കാറുണ്ടോ...? ഹർത്താലും പണിമുടക്കും നടത്തുന്നത് ദൈവമാണോ..?ഒരു പണിക്കും പോകാതെ തെക്ക് വടക്ക് നടന്ന് ഭാര്യയേയും മക്കളേയും നോക്കാത്തത് ദൈവമാണോ..? പട്ടാപകൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു,കൊച്ചു കുട്ടികൾ വരെ പീഡനത്തിനിരയാകുന്നു,ജന്മം തന്നവരെ ഒരു വ്യാഴ വട്ട കാലം കഴിയുമ്പോൾ തെരുവിലുപേക്ഷിക്കുന്നു,എത്രയോ..ജീവനുകൾ അശ്രദ്ധ കൊണ്ട് മരണപെടുന്നു, എത്രയോ..ഗർഭിണിയായ സ്ത്രീകൾ വേണ്ട സമയത്ത് ചികിത്സ കിട്ടാതെ ട്രെയിനുകളിലും ഓട്ടോറിക്ഷകളിലും തെരുവുകളിലും പ്രസവിക്കുന്നു.ശരീര സൗന്ദര്യം നഷ്ട്ടപെടുമെന്ന് കരുതി കുഞ്ഞിന് മുലപ്പാൽ നിഷേധിക്കുന്ന അമ്മമാർ.ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങളെ കൊന്നും തെരുവിലുപേക്ഷിച്ചും കാമുകന്റെ കൂടെ പോകുന്ന കാമ ഭ്രാന്തികൾ. പറയൂ.... ഇതിനെല്ലാം ഉത്തരവാദി ആരാണ്.ദൈവമാണോ..? ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഒന്ന് മനസ്സിലാക്കുകാ...ഒരു ജീവന്റെ വളർച്ചയ്ക്ക് വേണ്ടി,അത് മനുഷ്യർക്കാണെങ്കിലും മറ്റ് ജീവികൾക്കാണെങ്കിലും നൂറു ശതമാനം ഭഷ്യയോഗ്യമായ ഫലങ്ങളും ജല സ്ത്രോതസുകളുമാണ് ദൈവം ഭൂമിയിൽ സൃഷ്ടിച്ചത്.
ചെകുത്താനൊരു ഫലം സൃഷ്ടിച്ചപ്പോൾ,ആദിയിൽ ദൈവം ഹവ്വയോടു പറഞ്ഞു.അത് കഴിക്കരുത്.മതമേതുമാകട്ടെ,ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്.മനുഷ്യർക്ക് നല്ലത്
സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമേ...എല്ലാ മത ഗ്രന്ഥങ്ങളിലും ദൈവം പല രീതിയിലും പല ഭാഷകളിലും പറഞ്ഞിട്ടുള്ളത്,എന്നതാണ്.
ദൈവം പ്രകൃതിദത്തമായ് സൃഷ്ടിച്ചവയെല്ലാം കപട മനുഷ്യർ കൃത്രിമമായ് ഉണ്ടാകാൻ തുടങ്ങി.നെല്പാടങ്ങളില്ലാ..കൃഷി സ്ഥലങ്ങളില്ലാ..കർഷകരില്ലാ...,മരങ്ങളില്ലാ പുഴകളില്ലാ മഴയില്ലാ ശുദ്ധമായ ജലവുമില്ലാ.അരി പാൽ മുട്ട പല വ്യഞ്ജനങ്ങൾ പഴങ്ങൾ പച്ചക്കറികൾ അങ്ങനെ എന്തെല്ലാം.ചുരുക്കി പറഞ്ഞാൽ രാവിലെ എഴുന്നേറ്റ് പല്ല് തേയ്ക്കുന്ന ടൂത്ത് പേസ്റ്റ് മുതൽ രാത്രിയിൽ കഴിക്കുന്ന അത്താഴം വരെവിഷമയമാണ്.
ജനങ്ങൾ ജനങ്ങളാൽ ജനങ്ങളെ കൊന്നൊടുക്കുന്നു.ജനാധിപത്യം എന്ന് പറയുന്നത്, തിരുത്തി പറയേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. ഒരു ജീവന്റെ ഉത്ഭവം തുടങ്ങുന്നത് അമ്മയിൽ നിന്നാണെന്ന് തൊട്ട് മുകളിൽ ഞാനെഴുതി ചേർത്തിരുന്നു.ഗർഭാവസ്ഥയിലിരിക്കുന്ന അമ്മമാർ ആരോഗ്യവും,അതിലുപരി മാനസികമായും സന്തോഷമുള്ള വരായിരിക്കണം എങ്കിൽ മാത്രമേ..നല്ല കുട്ടികൾക്ക് ജന്മം നല്ക്കാൻ സാധിക്കൂ.... നമ്മളുടെ ജീവിത രീതികളും ജീവിക്കുന്ന ചുറ്റുപാടുകളും നാം കഴിക്കേണ്ട ഭഷ്യ സാധനങ്ങളും വൃത്തിഹീനവും വിഷമയവുമാണെങ്കിൽ തീർച്ചയായും അസുഖങ്ങൾ ഉണ്ടാകാം... ആരോഗ്യവും ബുദ്ധിയുമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്.സ്വന്തം തെറ്റുകൾ കൊണ്ട് നഷ്ട്ടം സംഭവിക്കുമ്പോൾ ദൈവത്തെ പഴിചാരരുത്.
Liju Vazhappally
Tuesday, 19 April 2016
Subscribe to:
Posts (Atom)