ശ്യാമ മേഘ വർണ്ണാ....
ഘന ശ്യാമ മേഘ വർണ്ണാ....
നിൻ മുരളിയിലൊരു സ്വര രാഗമായി
മുടിയിൽ പീലിക്കതിരായി ഞാൻ (2)
മധു സൂദനാ... യദു ജാതനാ...
അതി സുന്ദരാ...വര ദായകാ...
വസു ദേവ നന്ദനാ...രാധാ മാധവ് (ശ്യാമ)
ദേവദാരു പൂക്കും
നിൻ വൃന്ദാവനമരുകിൽ
ദേവ കുമാരാ..നിൻ ചാരെ
ഒരു തുളസീ ദളമായി ഞാനെന്നും (2)
അറിയുക കൃഷ്ണാ..നീയെന്നെ
അണിയുക തുളസീ..മാലകളായി (2)
കനകാംബരാ... കമലാധരാ...
ഗണപാലകാ... ശുഭകാരകാ...
ബലരാമ സോദരാ..രാധാ മാധവ് (ശ്യാമ)
മേഘരാഗമായെൻ
മണി വീണ മീട്ടുന്നിതാ..
ഗോപകുമാരാ..നിൻ ചാരെ
ഒരു ഗോപിക മാത്രം ഞാനെന്നും(2)
അറിയുക കൃഷ്ണാ..നീയെന്നെ
കേൾക്കുക കഥന പാഴ് ശ്രുതികൾ (2)
ശ്രുതി സാഗരാ...കരുണാനിധേ..
നിറയേണമേ..അകതാരിലായി
ഒരു പാൽക്കടലായെൻ
മഴമുകിലൊളി വർണ്ണാ. കൃഷ്ണാ..
ശ്യാമ മേഘ വർണ്ണാ....
ഘന ശ്യാമ മേഘ വർണ്ണാ....
നിൻ മുരളിയിലൊരു സ്വര രാഗമായി
മുടിയിൽ പീലിക്കതിരായി ഞാൻ (2)
ശ്യാമ മേഘ വർണ്ണാ........