ആരെയും മയക്കുന്ന അവളുടെ സൗന്ദര്യം ആ ഗ്രാമത്തിലെ ഓരോ..പുരുഷനേയും ധൃതങ്ക പുളകിതനാക്കി.
അവളുടെ കാലൊച്ചയൊന്നു കേൾക്കാൻ,ഒരു വട്ടമെങ്കിലും ആ... കടമിഴി കണ്ണുകളിലെ പ്രണയ ശരമേൽക്കാൻ,
അഴിഞ്ഞ കേശ ഭാരം പരത്തുന്ന
കാച്ചിയ എണ്ണയുടെ സുഗന്ധവും,തൊട്ടും തലോടിയും വീണ്ടും വീണ്ടും അരികിലെത്താൻ മൺ പാതകളും,വയൽ വരമ്പുകളും,വഴിവക്കിലെ കലുങ്കുകളും,കടകളും എന്തിനധികം പറയുന്നു ആ... ഗ്രാമത്തിലെ ഓരോ വീടുകളും കാത്തിരുന്നു.
ചുണ്ടിലൊരു കള്ളചിരിയുമായ് അവൾ നടന്നടുത്തു.
പതിവ് പോലെ അവൾ തലയിലെ ചാക്ക് കെട്ടു ഇറക്കി വെച്ചു,ചട്ടിയും കരണ്ടിയും,തൂക്കു കട്ടയും തേപ്പ് പലകയും എടുത്തു വെച്ചു.
അതെ, ഇന്ന് രായണ്ണന്റെ വീട്ടിലാ തേപ്പ്"''''''''''''''
Liju vazhappally
No comments:
Post a Comment