Saturday, 30 August 2014
Thursday, 28 August 2014
ഓണം
ഓർമകളിലുണ്ടൊരോണം എന്നും
ഓമാനിക്കാറുള്ളരോണം
ഓടിനടന്നൊരു തുമ്പപ്പൂവിറുത്തോരോ..
പൂക്കളിറുത്തു.
ഒന്നിച്ചു കൂട്ടുകാർ ഒന്നായിരുന്നന്നു
പൂക്കളമിട്ടൊന്നു പാടി.
തുംബി തുള്ളിയൊരു പെണ്‍കൊടി പെണ്ണവൾ
ആടി മുടിയഴിച്ചാടി.
പാടിയ പാട്ടുകൾ ഏറ്റുപാടി
തിരുവാതിരയാടിയാ.. മങ്കമാര്
ആർപ്പും കുരവയും കേട്ടു നടന്നു ഞാൻ
ആവണിപ്പാടത്തിലൂടെ...
ഉണ്ണിയൊരോണക്കോടിയുടുത്തന്നു
അമ്മച്ചിരി കാത്തു നിന്നു.
ചേച്ചി കളിയാക്കിയോടിയടുത്തന്നു
ഓരോ കുറുബുകൾ കാട്ടിടുവാൻ
ഊഞ്ഞാലിലാട്ടിയാ മാനത്തെ മുട്ടിക്കാൻ
അച്ഛനും പുന്നാരം ചൊല്ലിയെത്തി
തുമ്പപ്പൂ പോലുള്ള ചോറു വിളംബിയാ
തൂശനിലയിൽ കറികളുമായി
ചുണ്ടു ചുമപ്പിച്ചു പല്ലുകൊഴിഞ്ഞൊരു
മുത്തശ്ശിയമ്മയിന്നുമ്മറത്തിണ്ണയിൽ
കള്ളനുണക്കുഴി കാട്ടിച്ചിരിക്കുന്നു
പണ്ടൊരോണത്തിൻ കഥകളുമായി
Tuesday, 26 August 2014
ഇവനെയൊക്കെ എന്തു ചെയ്യണം നിങ്ങൾ പറയൂ....
കോട്ടയത്ത് മദ്യപാനിയായ മകന്‍ അമ്മയെ പീഡിപ്പിച്ചു

മദ്യപിച്ച് വീട്ടിലെത്തുന്ന മകന്‍ പലതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തെ എതിര്‍ത്തപ്പോള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായും ഇവര്‍ പരാതിയില്‍ പറയുന്നു. മകന്‍റെ പീഡനം ഭക്‍ത്താവിനെ അറിയിച്ചെങ്കിലും വഴങ്ങിക്കൊടുക്കാന്‍ പറയുകയായിരുന്നെന്നും അവരുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
Thursday, 21 August 2014
ഹൃദയത്തിൽ സൂക്ഷിക്കുവാൻ
* ഒരു കുടുംബം നന്നായാൽ ഒരു സമൂഹം നന്നാകും.
സമൂഹം നന്നായാൽ നാട് നന്നാകും.
നാട് നന്നായാൽ രാജ്യം നന്നാകും.
* മക്കളേ ചെറുപ്പത്തിലേ കാര്യങ്ങൾ
പറഞ്ഞു മനസിലാക്കി വളർത്തുക.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും
നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ.
* ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും
ഒന്നും നേടിയെടുക്കാൻ ശ്രമിക്കരുത്.
അങ്ങനെ നേടിയെടുക്കുന്നതിന്
ആയുസ് കുറവായിരിക്കും.
* ഒരു പരിധിയിൽ കൂടുതൽ ആരെയും ബുദ്ധിമുട്ടിക്കരുത്.
* ഉപദേശിക്കാൻ എല്ലാവർക്കും സാധിക്കും.
പക്ഷെ അതു പ്രവർത്തിയിൽ കൊണ്ടുവരാൻ ആരും
ശ്രമിക്കാറില്ല.
* വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കാതെ.
പാപപരിഹാരത്തിനായി കപട സന്ന്യാസികൾക്കും,
അന്ധമായ ആചാരങ്ങൾക്കും ലക്ഷങ്ങൾ
ചിലവാക്കിയിട്ടു ഒരു കാര്യവും ഇല്ലാ.
* ജീവിതം ഒന്നേയുള്ളൂ ആസ്വദിച്ചു ജീവിക്കുക.
പക്ഷെ മറ്റുള്ളവരെ വേദനിപ്പിച്ചു ജീവിതം
ആസ്വദിക്കരുതേ...
* ബന്ദുക്കളേക്കാൾ എപ്പോഴും ഉപകാരപ്രദം
നല്ല സുഹൃത്തുക്കൾ ആയിരിക്കും.
* ഞാൻ എല്ലാം തികഞ്ഞവനാണെന്നും.
എന്നെക്കാൾ കേമൻ വേറെ ആരുമില്ലാ എന്ന.
ഞാൻ എന്ന ഭാവം മാറ്റുക.
* അറിവ് പകർന്നു തരുന്നത് ഒരു കൊച്ചു കുട്ടിയാണെങ്കിലും
അവനെ അഗീകരിക്കുക.
* മനുഷനെ മനുഷനായി കണ്ടാൽ ദൈവത്തെ നേരിൽ കാണാം.
* കളിയാക്കുന്നവരുടെ മുന്നിൽ അഭിമാനത്തോടെ
ജീവിച്ചു കാണിക്കുക.കാലം ഇവരെയെല്ലാം നിങ്ങളുടെ
അടുത്തെത്തിക്കും.മധുരമായ ഒരു പ്രതികാരം.
* കഷ്ട്ടപ്പെടാനൊരു മനസും,
ആ മനസു നിറയെ ആഗ്രഹങ്ങളുമുണ്ടെങ്കിൽ
ജീവിതത്തിൽ പലതും നേടിയെടുക്കാൻ സാധിക്കും.
* എല്ലാവർക്കും ഒരു സുവർണ്ണ കാലഘട്ടം ഉണ്ടായിരിക്കും.
ആ കാലത്ത് വീണ്ടു വിചാരമില്ലാതെ പല കാര്യങ്ങളും
ചെയ്തുകൂട്ടും.വാർദ്ധക്ക്യ കാലത്ത് ചെയ്ത
കാര്യങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങളെക്കുറിച്ചും
ഓർത്തു ദുഖിച്ചിരിക്കും.
* ആയുസ്സ് തീരാറായി എന്നൊരു ബോധം വരുമ്പോൾ
എല്ലാവരും വിവേക ശാലികളാകും.അതിനു മുൻപ്
ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും,പറയുന്ന കാര്യങ്ങളെക്കുറിച്ചും
ഒരു ബോധവും കാണില്ലാ.
* അതിരു കവിഞ്ഞു സ്നേഹം പ്രകടിപ്പിക്കുന്നത്
കണ്ടാൽ മനസ്സിൽ കുറിയ്ക്കുക.
അതു കാര്യം സാധിക്കാൻ വേണ്ടി മാത്രമുള്ളതായിരിക്കും.
* എന്നെ കണ്ടു പഠിക്കണമെന്ന് സ്വന്തം മക്കളോട്
എത്ര മാതാപിതാക്കൾ പറയും.അങ്ങനെ പറയാനൊരു
ധൈര്യം കാണിച്ചാൽ മക്കളുടെ മുന്നിൽ
എല്ലാകാലവും തല കുനിക്കേണ്ടി വരില്ലാ.
* മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ആവശ്യമായ
കാര്യങ്ങൾ ചെയ്തു കൊടുക്കുക.മരിച്ചു
കഴിഞ്ഞിട്ടു ചങ്കത്തടിച്ചു നിലവിളിച്ചിട്ടോ,
ആർഭാടം കാണിച്ചിട്ടോ ഒരു കാര്യവുമില്ലാ.
* കൂടെ നില്ക്കുന്നവരെ ചവിട്ടിത്താഴ്ത്തി സ്ഥാനമാനങ്ങൾ
നേടിയെടുക്കരുത്.കഴിവുണ്ടെങ്കിൽ ഇതെല്ലാം
നിങ്ങളെ തേടിയെത്തും.
* തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ആരെയും സഹായിക്കരുത്.
* മക്കളേ സ്നേഹിക്കരുത്.ലാളിക്കരുത് എന്നു ഞാൻ പറയില്ലാ.
പക്ഷെ അതു തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.
* മാതാപിതാക്കൾ ഒരു മുൻകരുതൽ എന്നപോലെ കാര്യങ്ങൾ
ചെയ്തു വെയ്ക്കുക.അവസാന കാലത്ത്
മക്കൾ തിരിഞ്ഞു നോക്കാതെ വന്നാൽ കഷ്ട്ടപ്പെടേണ്ടി വരില്ലാ.
* ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മരണത്തെപ്പറ്റി
ചിന്തിക്കുക. മനസും ശരീരവും സാന്തമാകും.
Liju Vazhappally
Wednesday, 20 August 2014
INDIA TO SHARJA
ഈ തലക്കെട്ട് കാണുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും വല്ല ക്രിക്കറ്റ്ടൂർണമെന്റോ ,
ഫുട്ബോൾ ടൂർണമെന്റോ ആണന്നു .എന്നാൽ അല്ലാ.ഞാൻ ആദ്യമായി ഇന്ത്യയിൽ നിന്നു
ഷാർജയിലേയ്ക്കു ജോലിക്കു പോയതാണ്.ചെറുപ്പത്തിൽ ഞാൻ ആകാശത്തിലൂടെ വിമാനം
പോകുമ്പോൾ താഴെ നിന്ന് കൂവി വിളിച്ചോടുകയും ,കൈയാട്ടി റ്റാറ്റാ പറയുകയും ഒക്കെ
ചെയ്തിട്ടുണ്ട്.അന്നൊരു ആഗ്രഹമുണ്ടായിരുന്നു എന്നെങ്കിലും ഈ കുന്തത്തിൽ ഒന്നു കയറണമെന്നു.
എന്റെയൊരു നല്ല കൂട്ടുകാരൻ ഷാനവാസാണ് അതിനൊരു അവസരമുണ്ടാക്കിയത്.
ഞങ്ങൾ ഒരുമിച്ചാണ് സിവിൽ എന്ജിനീയറിംഗ് പഠിച്ചത്.UAE യിൽ AL AIN എന്ന സ്ഥലത്തു
ഒരു ആർക്കിടെക്റ്റിന്റെ ഓഫീസിൽ അവനൊരു ജോലി റെഡിയാക്കി.
എറണാകുളത്ത് ഒരു ആർക്കിടെക്റ്റിന്റെ ഓഫീസിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ
എയർ പോർട്ടിന്റെ മുന്നിലൂടെ പല പല സൈറ്റുകളിൽ പോയിട്ടുണ്ട് പക്ഷെ എയർ പോർട്ടിൽ
പോയിട്ടില്ല.എയർ പോർട്ടിന്റെ അകത്തു കയറുന്നതും ആദ്യമായാണ്.
ആദ്യമായി യാത്ര ചെയ്യുന്നതു കൊണ്ട് ഒരു പേടിയുണ്ട്.കൂടാതെ അറബ് രാജ്യങ്ങളെക്കുറിച്ചുള്ള
കേട്ടു കേൾവി മാത്രമേ ഉള്ളൂ അവിടുത്തെ ജീവിത രീതി,ഭാഷ ഇതൊന്നും എനിക്കറിയില്ല.കൂടാതെ
പോകുന്നതിനു മുൻപ് കൂട്ടുകാർ കുറേ കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചു.
അറബികൾക്ക് ദേഷ്യം വന്നാൽ അവര് തുപ്പും ചാട്ടവാറു കൊണ്ട് അടിക്കും ചിലപ്പോൾ വെടി വെച്ചു
കൊല്ലാനും അവർക്കൊരു മടിയുമില്ലാ എന്നൊക്കെ.കാര്യം തമാശയായിട്ടാണ് പറഞ്ഞെങ്കിലും
ഉള്ളിലൊരു പുകച്ചിൽ.പിന്നെ ഷാനവാസവിടെ ഉണ്ടല്ലോ അതാണൊരാശ്വാസം.
എയർ അറേബ്യയുടെ വിമാനത്തിലാണ് യാത്ര.
വെളുപ്പിനെ 4.15 നാണ് വിമാനം പുറപ്പെടുന്നത്.സകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു ഞാൻ
സീറ്റിലിരുന്നു.സിനിമയിലും ടി.വി ഷോകളിലും മാത്രമാണ് ഞാൻ എയർ ഹോസ്റ്റെസിനെ കണ്ടിട്ടുള്ളൂ
നേരിട്ടു ഇതും ആദ്യമാണ്.എന്താ കളറ് എന്താ സൗന്ദര്യം കണ്ടിട്ട് ഇന്ത്യക്കാരല്ല.മോനേ..മനസ്സിൽ ലെഡു പൊട്ടി എന്നല്ലേ നിങ്ങൾ വിചാരിച്ചതു.എന്നാൽ അല്ലാ.എന്റെ മനസ്സിൽ പല പല ചിന്തകളായിരുന്നു.ഇതെങ്ങാനും പൊട്ടിത്തെറിച്ചാൽ എന്തു ചെയ്യും,വല്ല കടലിലും വീഴുമോ? ആരെങ്കിലും ഇതു റാഞ്ചിയാൽ എന്തു ചെയ്യും
ഹോ ആകപ്പാടെ ഒരു അങ്കലാപ്പ്.
വിമാനത്തിൽ നിന്നും നിർദേശങ്ങൾ വന്നു.സീറ്റ് ബെൽറ്റിടണം,മൊബൈൽ സ്വിച്ച് ഓഫ് ചെയ്യണം,കൈയും
തലയും പുറത്തിടരുത് എന്നൊക്കെ.വിമാനം പൊങ്ങി.അടിവയറ്റിൽ നിന്നു തീ ഉരുണ്ടു വരുന്നതുപോലെ
ഒരു തോന്നൽ. വീട്ടുകാരെയും,കൂട്ടുകാരെയും ഒരിക്കൽ കൂടി ഓർത്തു. ഇനി വന്നാൽ വന്നു.കണ്ണുകൾ അടച്ചു.
തലേ ദിവസത്തെ ഉറക്കക്ഷീണം കാരണം ഒന്നു മയങ്ങിപ്പോയി.ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു ഒരു ചെറിയ
കുലുക്കം പോലെ.ഞാൻ ഞെട്ടിയെഴുന്നേറ്റു.വീണ്ടും നിർദേശം.തൊട്ടടുത്തിരുന്ന ആള് പറഞ്ഞു പേടിക്കണ്ടാ
ആകാശത്തിലും ചെറിയ ഗട്ടറുകൾ ഉണ്ട്.പിന്നെ എനിക്ക് ഉറക്കം വന്നില്ലാ.കുറേ കഴിഞ്ഞു വീണ്ടും നിർദേശം സീറ്റ് ബെൽറ്റിടുകാ സംഭവം ഇറങ്ങാൻ പോകുവാണ്.അതുകേട്ടപ്പോൾ ചെറിയൊരാശ്വാസം.ഭഗവാനേ...ഒന്നു നീട്ടി വിളിച്ചു.
ഡിസംബർ 15 ഷാർജയിലെ ഒരു തണുത്ത വെളുപ്പാങ്കാലം.
ഞാൻ എയർ പോർട്ടിന്റെ വെളിയിൽ ഇറങ്ങി. ഒരു പുതിയ ലോകത്തിൽ വന്ന ഫീലിംഗ്. പല പല രാജ്യക്കാർ പല പല വേഷങ്ങൾ. പിന്നെ നമ്മുടെ സ്വന്തം മലയാളീസും. ഡിസംബർ മാസമായതുകൊണ്ട് നല്ല തണുപ്പുണ്ട്.തണുപ്പായതു കൊണ്ടാകാം ആണും പെണ്ണുമെല്ലാം സിഗരറ്റ് വലിച്ചു നടക്കുന്നത് കാണാം.
ഞാൻ എന്റെ ലഗേജുമായി പുറത്തു വെയിറ്റ് ചെയ്തു.ഷാനവാസിന്റെ കൂട്ടുകാരൻ കാറുമായി എത്തി.
നേരെ AL AIN നിലേയ്ക്ക്.നാട്ടുകാര്യവും യാത്രാ വിശേഷങ്ങളും പങ്കു വെച്ചു ഷാർജയുടെ വിരിമാറിലൂടെ
യാത്ര ചെയ്യുകയാണ്.കാഴ്ചകൾ കണ്ടുള്ള യാത്രകൾ റോഡിന്റെ ഇരുവശങ്ങളും ഈന്തപ്പനകളും
പച്ച പുല്ലുകളും പലതരം ചെടികളും പൂക്കളും. കാണാൻ രസമുള്ള കാഴ്ചകൾ. കുറേ ദൂരം പിന്നിട്ടപ്പോൾ
വിജനമായ മരുഭൂമി.ചെടികളും ഇല്ലാ പൂക്കളും ഇല്ലാ കുറേ ഉണങ്ങിയ മരങ്ങൾ മാത്രം.
ഒരു മനുഷക്കുഞ്ഞിനെ പോലും കാണുന്നില്ലാ.ദൈവമേ..ഈ മരുഭൂമിയിലാണോ എന്റെ ജീവിതം.ശ്രീനിവാസന്റെ മറ്റേ സിനിമ മനസ്സിൽ വന്നു.പിന്നെയാ പാട്ടും.
"തിരികെ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും"
അത്രയും സമയം വാചാലനായി ഇരുന്ന ഞാൻ പിന്നെ മിണ്ടിയില്ലാ.വീണ്ടും മനസ്സിൽ പല പല ചിന്തകൾ.
അതിനിടയിൽ ചെറുതായി ഒന്നു മയങ്ങി.ആരോ തട്ടി വിളിച്ചപോലെ ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു
പുറത്തേയ്ക്ക് നോക്കി. ഇപ്പോൾ എന്റെ മനസ്സിൽ ലെഡുവും ജിലേബിയും എല്ലാം പൊട്ടി മോനേ....
നമ്മൾ AL AIN എത്തി.കൂട്ടുകാരൻ പറഞ്ഞു.
എന്താ ഭംഗി.മരങ്ങൾ പൂക്കൾ ചെടികൾ ഈന്തപ്പനകൾ പുഴകളും കൂടിയുണ്ടായിരുന്നെങ്കിൽ
നമ്മുടെ കേരളം പോലെ ഒരു സ്ഥലം.കേരളത്തിന്റെ പ്രകൃതി ഭംഗി മാത്രമാണ് ഞാൻ ഉദേശിച്ചതു കേട്ടോ.
അതു പറയാൻ കാരണം നമ്മുടെ നാടും എവിടവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. അതൊക്കെ ഞാൻ
പറയാം ആദ്യം റൂമിൽ ചെന്നൊന്നു ഫ്രഷ് ആകട്ടെ.
ഷാനവാസ് എന്നെയും കാത്തു വീടിന്റെ മുറ്റത്തുണ്ടായിരുന്നു. എന്നെ വിളിക്കാൻ എന്താ വരാത്തതെന്നു
ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി കേട്ടു എനിക്ക് ചെറിയ ഒരു വിഷമം വന്നു.
എന്നെയോർത്ത് ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ അവനിരിക്കുവായിരുന്നു.രാവിലെ ഉറങ്ങിപ്പോയി.
അവനെ കുറ്റം പറയാൻ പറ്റില്ലാ കാരണം എന്റെ സ്വഭാവം അവനറിയാം ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ അവനെൻറെ നല്ല കൂട്ടുകാരനാണന്നു.റൂമിലെത്തി എല്ലാവരെയും പരിചയപ്പെട്ടു.കുളിച്ചു
ഫ്രഷ് ആയി സംസാരിച്ചിരുന്ന കൂട്ടത്തിൽ ഷാനവാസ് പറഞ്ഞു.നാളെ വെള്ളിയാഴ്ച്ചയാണ് ഇവിടെ
പൊതു അവധിയാണ്.നാളെ കഴിഞ്ഞു പുതിയ ഓഫീസിൽ ജോയിൻ ചെയ്യണം.ചങ്കില്ചെറിയൊരു
ഇടിവെട്ടിയപോലെ.പുതിയ ഓഫീസ് അറബി എന്താകുമോ എന്തോ...
എന്താടാ ആലോചിക്കുന്നത് ഷാനവാസ് ചോദിച്ചു.ഏയ് ഒന്നുമില്ലാ.ഞാൻ ആധി പുറത്തു കാണിക്കാതെ
പറഞ്ഞു.നാളെ നമുക്കൊന്നു കറങ്ങാൻ പോകാം അത്യാവശ്യം ഇവിടുത്തെ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം.അവൻ പറഞ്ഞു.എല്ലാ മതക്കാരും ജാതി ഭേതമില്ലാതെ ഒരുമിച്ചു ഒരുമയോടെ ഒരുവീട്ടിൽ
താമസിക്കുന്ന കാഴ്ച്ച ഇവിടെവന്നാൽ കാണാൻ സാധിക്കും.
AL AIN ലെ ഒരു പ്രഭാതം
തണുത്തിട്ട് കിടുകിടാ വിറയ്ക്കുന്നു.പെട്ടന്നു പ്രഭാതപരിപാടികളെല്ലാം കഴിഞ്ഞു.ഞങ്ങൾ പുറത്തിറങ്ങി.
ഇറങ്ങുന്നതിനു മുൻപ് തണുക്കാതിരിക്കാൻ ഷാനവാസ് ഒരു കോട്ട് തന്നു.വിസയുടെ കോപ്പിയെടുത്തോ
നിനക്ക് ലേബർ കാർഡ് കിട്ടിയില്ലല്ലോ.പൊലീസെങ്ങാനും പിടിച്ചാൽ അതു കാണിക്കാം അവൻ പറഞ്ഞു.
വെറുതെ പുറത്തിറങ്ങി നടക്കാൻ പറ്റില്ലാ ലേബർ കാർഡ് വേണം.ഇല്ലെങ്കിൽ പോലീസ് പൊക്കും.അപ്പോൾ
അതു മനസില്ലായി.
കുണ്ടും കുഴിയും വെള്ളക്കെട്ടും ഒന്നുമില്ലാത്ത നല്ല വൃത്തിയുള്ള റോഡുകൾ.മൂന്നു വരിപ്പാതെയാണ് ഒരേ
സമയം മൂന്നു വണ്ടികൾക്ക് പോകാൻ പറ്റും.റോഡിന്റെ ഇരുവശങ്ങളിലും പച്ച പുല്ലു പിടിപ്പിച്ചിരിക്കുന്നു
പലതരം ചെടികൾ പലതരം പൂക്കൾ ഒന്നിടവിട്ട് ഒന്നിടവിട്ട് ഈന്തപ്പന വച്ചു പിടിപ്പിച്ചിട്ടുണ്ട് കണ്ണിനു നല്ല കുളിർമയുള്ള കാഴ്ച്ചകൾ.അറബികൾ,പറുദയിട്ടു മൂടിയ അറബിക് സുന്ദരികൾ. ചിലർ മുഖം മറച്ചിട്ടില്ലാ.കഥകളിലും,പുസ്തകങ്ങളിലും,സിനിമകളിലും കേട്ടറിവും,വായിച്ചറിവും,കണ്ടറിവും
മാത്രമേ ഉള്ളൂ ഇവരെ.പക്ഷെ ഇപ്പോൾ നേരിട്ടു കണ്ടു.നമുക്കു വാക്കുകളാൽ പറയാൻ പറ്റാത്ത സൗന്ദര്യം.
നാട്ടിലെ പോലെ ഒത്തിരി നേരം നോക്കിനില്ക്കാൻ പറ്റത്തില്ലാ പണികിട്ടും.
ഈ നഗരം ഇത്രയും വൃത്തിയായി കിടക്കുന്നതിനു പിന്നിൽ കുറച്ചാളുകളുടെ കഠിനാധ്വാനമുണ്ട്.
വെളുപ്പിനെ അഞ്ചു മണിമുതൽ ആറരെ വരെ റോഡുകൾ വൃത്തിയാക്കാനും,ചെടികൾക്ക് വെള്ളം
നനക്കാനും,പഴയ ചെടികൾ മാറ്റി പുതിയ ചെടികൾ നടാനുമൊക്കെ ഇവിടെ ജോലിക്കാരുണ്ട്.
അതിനു വേണ്ടി മാത്രം വിസകിട്ടി വന്നവരാണ് അവരൊക്കെ.ആരും റോഡുകൾ വൃത്തികേടാക്കത്തില്ലാ.
വീടുകളിലെ മാലിന്യങ്ങൾ ഇടാൻ ഓരോ പത്തു വീട് പത്തു വീട് കൂടുന്നിടത്ത് ബലദിയ (മുനിസിപ്പാലിറ്റി)
ബോക്സ് വച്ചിട്ടുണ്ട് അതിലാണ് എല്ലാരും മാലിന്യങ്ങൾ ഇടുന്നത്.ഈ മാലിന്യങ്ങൾ എന്നും രാത്രി പതിനൊന്നു മണിമുതൽ കൊണ്ടു പോകാൻ വണ്ടികൾ വരും.ഈ വണ്ടിക്കു ഒരു പ്രത്യാകതയുണ്ട്.
മാലിന്യങ്ങൾ ഇതിന്റെ അകത്തു തന്നെ കത്തി ചാബലാകുന്ന ഒരു പ്രക്രിയ ഉണ്ട്.ഇങ്ങനെ ചെയ്യുന്നതു കൊണ്ട്
മാലിന്യങ്ങൾ കൂന കൂടികിടന്നു ചീഞ്ഞു നാറി കൊതുകുകൾ പെരുകുകയും മറ്റു അസുഖങ്ങൾ ഉണ്ടാകുകയും
ചെയ്യുന്നില്ലാ.
അതുപോലെ ഇവിടുത്തെ ട്രാവിക് നിയമങ്ങളും രസമുള്ള കാഴ്ച്ചയാണ്.
വഴിയാത്രക്കാർ സിഗ്നൽ വച്ചിട്ടുള്ള സ്ഥലത്തു കൂടി മാത്രമേ റോഡു ക്രോസ് ചെയ്യാൻ പറ്റത്തൊള്ളൂ.
റോഡു ക്രോസ് ചെയ്യേണ്ട സമയത്തു സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള തൂണിൽ ഒരു ബട്ടണ്‍ ഫിറ്റു ചെയ്തിട്ടുണ്ട്
അതിൽ പ്രസ് ചെയ്യണം.അപ്പോൾ റെഡ് ലൈറ്റ് തെളിയും.നമുക്ക് റോഡ് ക്രോസ് ചെയ്യാം.ബട്ടണ്‍ പ്രസ് ചെയ്‌താൽ ഉടനെ റെഡ് ലൈറ്റ് തെളിയില്ലാ കേട്ടോ എല്ലാത്തിനും ഒരു ടൈമിംഗ് ഉണ്ട്.സിഗ്നലും സീബ്രാ വരയും ഇല്ലാത്ത സ്ഥലത്തൂടെ റോഡ് ക്രോസ് ചെയ്താൽ പോലീസുകാർ അവിടെയുണ്ടെങ്കിൽ പിഴ കൊടുക്കേണ്ടി വരും 200 ദിർഹം (ഇന്ത്യൻ റുപ്പീസ് 3300) കൊടുത്തിലെങ്കിൽ നമ്മുടെ ലേബർ കാർഡും കൊണ്ട്
അവരു പോകും.മൂന്ന് ദിവസത്തിന് മുൻപ് പിഴ അടച്ചു കാർഡ് വാങ്ങിയില്ലെങ്കിൽ പിഴ കൂടി കൂടി
വരും. അതു ഏതു ട്രാഫിക് സംബന്ധമായ കേസിനും ഇവർ പിഴ ഈടാക്കും.ഓരോ കേസിനും ഓരോ
പിഴ കൊടുക്കേണ്ടി വരും.ഓ എന്തോ പിഴ ഇതിലും വല്ല്യ നിയമങ്ങൾ ഉള്ള നാട്ടിൽ നിന്നാണ് നമ്മൾ വന്നിരിക്കുന്നത് എന്ന ഭാവത്തിൽ പോയാൽ.തിരിച്ചു നാട്ടിൽ പോകാൻ വേണ്ടി എയർ പോർട്ടിൽ ചെല്ലുമ്പോൾ ആ പിഴയും പിന്നെ അതിന്റെ പലിശയും അടച്ചിട്ടേ പോകാൻ സമ്മതിക്കത്തൊള്ളൂ.
അത് പോലെ വണ്ടിയോടിക്കുന്ന ഡ്രൈവറുടെ ഭാഗത്തു നിന്നു ഒരു തെറ്റുണ്ടായാൽ പിഴയും അടയ്ക്കണം
അതു കൂടാതെ അവർക്കൊരു മൈനസ് പോയിന്റ്റും കിട്ടും അങ്ങനെ അഞ്ചു മൈനസ് പോയിന്റ്റു കിട്ടിയാൽ
ലൈസെൻസ് കട്ട് ചെയ്യും.
ഞങ്ങൾക്ക് പോകാനുള്ള ബസ് വന്നു.ഇനി ബസിന്റെ പ്രത്യാകതപറയാം ഇവിടുത്തെ ബസുകളെല്ലാം
മേഴു്സിഡെൻസു ബെൻസാണു. ബസിനെല്ലാം നമ്പറുകളാണ് 930, 940,900 അങ്ങനെ പിന്നെ കണ്ടക്റ്റർ
ഇല്ലാ ഡ്രൈവർ മാത്രം.കണ്ടക്റ്ററിന്റെ ജോലി കൂടി ചെയ്യുന്നത് ഡ്രൈവറാണ്.ഇതെങ്ങനെ എന്നൊരു
ചോദ്യമുണ്ടാകാം.പറയാം.ബസിനു രണ്ടു വാതിൽ ഉണ്ട്. മുന്നിലും പുറകിലും.ഈ രണ്ടു വാതിലുകളുടെയും
നിയന്ത്രണം ഡ്രൈവർ ഇരിക്കുന്ന സീറ്റി നടുത്താണ് അതായത് വാതിൽ തുറക്കാനും അടയ്ക്കാനും ഡ്രൈവറിന്
മാത്രമേ സാധിക്കൂ. മുന്നിലെത്തെ വാതിൽ വഴി യാത്രക്കാർ കയറുബോൾ റ്റിക്കറ്റെടുത്തിട്ടു കയറണം.
ഇനി നമുക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആകുമ്പോൾ ഹെലോ ആളെറങ്ങാനുണ്ടേ...പൂയ് എന്നൊന്നും വിളിച്ചു
കൂവെണ്ടാ.അവരവർ ഇരിക്കുന്ന സീറ്റിന്റെ അടുത്തു ഒരു ബട്ടണ്‍ ഉണ്ട് അതിൽ പ്രസ്സ് ചെയ്‌താൽ മതി.
അപ്പോൾ ഒരു സിഗ്നൽ ഡ്രൈവർ ഇരിക്കുന്നിടത്തു കേൾക്കും.ഡ്രൈവർ വണ്ടി നിർത്തും.ഇങ്ങനെ സ്റ്റോപ്പിൽ ഇറങ്ങാം. പിന്നെ ഒരുകാര്യം ബസ്‌അതാതു സ്റ്റോപ്പിൽ മാത്രമേ നിർത്തൂ.. പാതിവഴിയിൽ നിർത്തില്ലാ.
ബസിൽ ചാടിക്കയറാനോ,തൂങ്ങി ക്കിടക്കാനോ പറ്റില്ലാ.ബസിനകത്തു ഒരു ചെറിയ ഡിസ്പ്ലേ വച്ചിട്ടുണ്ട്
ഈ ഡിസ്പ്ലേയിൽ ഓരോ സ്റ്റോപ്പും അറബിയിലും ഇൻഗ്ലീഷിലും എഴുതിക്കാണിക്കും.പിന്നെ ബസിനകത്തു കാമറ വച്ചിട്ടുണ്ട് നമ്മുടെ നാട്ടിലെ പോലെ തോണ്ടാനും പിടിക്കാനുമൊന്നും പറ്റില്ലാ.അതുപോലെ സ്ത്രീകളുടെ സീറ്റിൽ പുരുഷമ്മാർ ഇരിക്കാനും പറ്റില്ലാ.അഥവാ ഇരുന്നാൽ അവരെ എഴുനേൽപ്പിച്ചതിനു
ശേഷമേ ഡ്രൈവർ വണ്ടിയെടുക്കൂ.
ഇവിടെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്.തെറ്റാരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും.ഞങ്ങൾ കറങ്ങാൻ പോയി കുറേ കാഴ്ച്ചകൾ കണ്ടു കുറേ കാര്യങ്ങൾ മനസിലാക്കി.
ഇവിടെ എല്ലാ മേഖലകളിലും മലയാളികളുടെ സാനിധ്യം ഉണ്ട്.സ്വന്തമായി ഹോട്ടൽ നടത്തുന്നവരുണ്ട്,
മൊബൈൽ ഷോപ്പ് നടത്തുന്നവരുണ്ട്, ടാക്സി ഓടിക്കുന്നവരുണ്ട്,ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരുണ്ട്
ബാങ്ക്,മുനിസിപ്പാലിറ്റി അങ്ങനെ എല്ലാ മേഖലകളിലും മലയാളികളുടെ സാനിധ്യം ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ
എവിടെ ചെന്നാലും മലയാളിയുണ്ട്.
കാഴ്ച്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ആഹാരം കഴിക്കാൻ ഞങ്ങൾ മറന്നില്ലാ.പഴങ്ങളാണ് ഇവർ കൂടുതലും
കഴിക്കുന്നത്.കഴിക്കുന്ന ആഹാരം എന്തുമായിക്കോട്ടേ ഒന്നിലും മായമില്ലാ എന്നുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യാകത.കുബുസ്,റൊട്ടി,ബിരിയാണി.ബിരിയാണി തന്നെ പല തരമുണ്ട് ആട്,കോഴി,ഒട്ടകം പോത്ത് അങ്ങനെ പല പല വിഭവങ്ങൾ ഇവിടെയുണ്ട്.വെള്ളിയാഴ്ച്ച എല്ലാ ഹോട്ടേലുകളിലും ബിരിയാണി
നിർബന്ധമായി വെയ്ക്കാറുണ്ട്.ഇന്നു ഞങ്ങൾ കഴിച്ചത് ഒട്ടക ബിരിയാണി ആണ്.ഒട്ടകത്തിനു കൊഴുപ്പു കുറവാണ് വെയ്ക്കാനറിയാവുന്നവർ വെയ്ച്ചില്ലെങ്കിൽ കഴിക്കാൻ പറ്റില്ലാ.അങ്ങനെയൊരു കുഴപ്പം
ഒട്ടകത്തിനുണ്ട്.എന്തുകാര്യമാണെങ്കിലും അതു സത്യ സന്ധമായിരിക്കും അതാണ് ഈ നാടിനെ എനിക്ക്
കൂടുതൽ ഇഷ്ട്ടപ്പെടാൻ കാരണം.ഒരു ഹോട്ടേലിന്റെ കാര്യമെടുത്താൽ പഴകിയ ഭക്ഷണം,വൃത്തിയില്ലായ്മ
ഇതൊന്നും ഇവിടില്ലാ.ഓരോ മാസത്തിലും രണ്ടു മൂന്നു പ്രാവശ്യം മുനിസിപ്പാലിറ്റിയിൽ നിന്ന് ഉദ്യോഗസ്തർ
വന്നു പരിശോധിക്കും.എന്തെങ്കിലും ഒരു തെറ്റുകണ്ടാൽ ഹോട്ടേല് പൂട്ടി സീല് വെച്ചു പോകും.
പിന്നെയതു തുറക്കില്ലാ.കറക്കം കഴിഞ്ഞു വീട്ടിലെത്തി.ഇനി നാളെ ഓഫീസിൽ പോകണം.
ദൈവമേ..എല്ലാത്തിനും നന്ദി പറഞ്ഞു. ഞാൻ കിടന്നു.
രാവിലെ എഴുന്നേറ്റു എല്ലാപരിപാടികളും കഴിഞ്ഞു.അടുത്തൊരു മലയാളി ഹോട്ടേലുണ്ട് നല്ല ചൂട് ദോശയും
ചമ്മന്തിയും കഴിച്ചു ഞാനും ഷാനവാസും ഓഫീസിലേക്ക്.പോകണ്ട സ്ഥലത്തിന്റെ പേര് ജിമി.തിരിച്ചു
വന്നിറങ്ങേണ്ട സ്റ്റോപ്പ് ഉതൊബാ.നടക്കുന്നതിനിടയിൽ അവൻ ഓർമ്മിപ്പിച്ചു.കറക്റ്റ് സമയത്ത് ബസ് വന്നു ഭാഗ്യം ഡ്രൈവർ മലയാളിയാണ്.പരിചയപ്പെട്ടു.ഈ ബസിൽ ദിവസം പോകാമല്ലോ ഞാൻ വിചാരിച്ചു.
പക്ഷേ നാളെ വേറെ ഡ്രൈവർ ആയിരിക്കും അതു ചിലപ്പോൾ പാകിസ്താൻകാരനായിരിക്കും
ഫിലിപ്പിയന്സുകാരനായിരിക്കും ഡ്രൈവർ ഓരോ ദിവസവും മാറി മാറി വരും ഷാനവാസ് പറഞ്ഞു.
ഇവിടെ ഒരു തരികിടയും നടക്കത്തില്ലാ.ഞാൻ മനസ്സിൽ കുറിച്ചിട്ടു.
ബസിലിരിക്കുമ്പോൾ ഒന്ന് രണ്ടു കാര്യം ഷാനവാസ് പറഞ്ഞു തന്നു.ബസ് സ്റ്റോപ്പിലെത്തി.എന്റെ ഹൃദയമിടുപ്പ് കുറച്ചു കൂടിയതായി ഒരു തോന്നൽ.ഓഫീസിലെത്തി റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണിനോട്
ഷാനവാസ് അറബിയിലെന്തോ പറഞ്ഞു.പെട്ടന്ന് ഒരു ചിരിയും ബഹളവും അവിടുന്നും ഇവിടുന്നുമെല്ലാം
തട്ടമിട്ടതും ഇടാത്തതും ഒക്കെയായി കുറേ പെണ്ണുങ്ങൾ ദൈവമേ..ഇതെന്താ ഓഫീസ് മാറിയോ ഞാൻ പോസ്റ്റായി നില്ക്കുവാണ്.റിസപ്ഷനിസ്റ്റു ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു.ചിരിയും ബഹളവും
പാശ്ചാതല സംഗീതം പോലെ അലയടിച്ചുകൊണ്ടേയിരുന്നു. പെണ്‍കുട്ടി ബോസിനെ പരിചപ്പെടുത്തി.
അസലാമൂ അലെയ്ക്കും അദേഹം പറഞ്ഞു വാ അലെയ്ക്കും സലാം ഷാനവാസും ഞാനും പറഞ്ഞു.
ബസിലിരുന്നു ഈ വാക്കുകൾ ആണ് ഷാനവാസ് പറഞ്ഞു പഠിപ്പിച്ചത്. ഇതു കേട്ടപ്പോൾ അക്കരെ അക്കരെ സിനിമയാണ് എനിക്ക് ഓർമ്മ വന്നതു.ഈ നാട്ടില് ആരെ ആദ്യം കണ്ടാൽ അല്ലെങ്കിൽ ആദിവസം കണ്ടാൽ
കൈകൊടുത്തു ഈ വാക്കുകൾ പറയണം.ഇതു ഇവിടുത്തെ ഒരു മര്യാദയാണ്.
ഇതിന്റെ അർത്ഥം അസലാമൂ അലെയ്ക്കും-ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വാ അലെയ്ക്കും സലാം-
ഞാൻ താങ്കളെയും സ്വാഗതം ചെയ്യുന്നു.പിന്നെപ്പറഞ്ഞതൊന്നും എനിക്കറിയില്ലാ. എന്റെ പാസ്പോർട്ടും
സർട്ടിഫിക്കറ്റിന്റെ കോപ്പിയും അവിടെ വാങ്ങിച്ചു വെച്ചു.
എന്റെ സീറ്റു ബോസ് കാണിച്ചു തന്നു.ഷാനവാസ് യാത്ര പറഞ്ഞു പുറത്തിറങ്ങി. പോകുന്നതിനു മുൻപ്
ഞാൻ അവനോടു ചോദിച്ചു ഇത്ര ചിരിക്കാൻ എന്താ അവിടെ സംഭവിച്ചത്.എടാ നീ വന്നതിന്റെ സന്തോഷം
അവരു പ്രകടിപ്പിച്ചതാണ്.അതു കേട്ടപ്പോൾ ഞാൻ ഹാപ്പിയായി.സന്തോഷം കുറച്ചു കൂടിയോന്നൊരു
സംശയം കാരണം ഈ ഓഫീസിൽ ഞാനും ബോസും മാത്രമേ അണായിട്ടൊള്ളൂ ബാക്കിയെല്ലാം പെണ്ണുങ്ങളാണ്
ദൈവമേ...കാത്തോളണേ. ആദ്യത്തെ മൂന്നു മാസം കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ലാ.
പൊതുവേ നമ്മൾ മലയാളികൾ അങ്ങനെയാണല്ലോ.എവിടെ ചെന്നാലും പിടിച്ചു നിന്നോളും.
ഇപ്പോൾ അവര് കുറച്ചു മലയാളം പഠിച്ചു.ഞാൻ കുറച്ചു അറബിയും.
ഞാൻ ഇവിടെ വന്നിട്ടു ഒൻപതു മാസവും അഞ്ചു ദിവസവുമായി ദൈവാനുഗ്രഹം കൊണ്ട് ഒരു കുഴപ്പവുമില്ലാ.ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നിങ്ങളുമായി പങ്കു വെച്ചത് ഒന്നറിഞ്ഞിരിക്കനാണ്.
എന്തൊക്കെയാണെങ്കിലും നമ്മുടെ നാടിനെ വിട്ടു നില്ക്കുന്ന ഒരു വേദന എല്ലാ പ്രവാസി മലയാളികൾക്കും ഉണ്ട്.എല്ലാ നാടിനേക്കാളും നല്ല നാട് നമ്മുടെ നാടാണ്.പക്ഷെ ഭരിക്കുന്നവരും ചില ആൾക്കാരും
അവരവരുടെ സ്വന്തം താല്പ്പര്യങ്ങൾക്കായി നമ്മുടെ നാടിനെ നശിപ്പിച്ചു കഴിഞ്ഞു.വീണ്ടും
നശിപ്പിക്കുവാനായി മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു.നിയമങ്ങൾ ഉണ്ട് നിയമപാലകർ ഉണ്ട് പക്ഷെ അനുസരിക്കാൻ ആരും തയ്യാറാകുന്നില്ല.തെറ്റു ചെയ്യുന്നവർക്കെതിരെ മുഖം നോക്കിയും പ്രതാപം നോക്കിയും നടപടിയെടുക്കുന്നവരാണ്നമ്മുടെ നാട്ടിലെ ഭരണാധികാരികളും,നിയമ പാലകരും.നമ്മുടെ
നാടിന്റെ ദുരവസ്ഥ മാറണമെങ്കിൽ നമ്മൾ ഓരോത്തരും വിചാരിക്കണം.ഒരുമിച്ചു നില്ക്കണം.
ഒരു നല്ല നാളേയ്ക്കായി പ്രാർഥിക്കാം.ശുഭദിനം.

Sunday, 17 August 2014
യാത്രാമൊഴി
ഇടനെഞ്ച് പിടയുന്നു, കരളുരുകുന്നെന്റെ
ഇമ ചിന്മി മറയുന്നു,കൈകാൽ വിറയ്ക്കുന്നു.
ചുടുചോര ചിതറിത്തളം കെട്ടിയിവിടെ
ഇടിമിന്നൽ പായുമെന്നസ്തികൾ നുറുങ്ങുന്നു.
ഈരേഴു ലോകങ്ങൾ അലറിക്കരഞ്ഞു ഞാൻ
ഒരു പേറ്റുനോവിന്റെ കഥയിന്ന് ചൊല്ലുന്നു.
കാത്തിരുന്നന്ന് ഞാൻ നിന്നെ,
മാറോട് ചേർത്തുറക്കീടുവാൻ കുഞ്ഞേ..
ഓർത്തിരുന്നന്ന് ഞാൻ നിന്നെ,
വരും കാലങ്ങളിൽ കൂട്ടു പോകാൻ..
ഇടറാതെ,തളരാതെ,ഉലയാതെ,ഉടയാതെ
കാത്ത് സൂക്ഷിച്ചു ഞാൻ നിന്നെ
ഗർഭ പാത്രത്തിൽ നീ വന്ന നാളിൽ.
കാത്തിരുന്നന്ന് ഞാൻ നിന്നെ,
മാറോട് ചേർത്തുറക്കീടുവാൻ കുഞ്ഞേ..
താലോലമാട്ട് വാൻ കൈകൾ, നിന്നെ
താരാട്ട് പാടുവാൻ നാവ്.
ഓമനിച്ചീടുവാൻ കൈകൾ, നിന്നെ
കൊഞ്ചിയുറക്കുവാൻ നാവ്
നിന്നെയന്നൂട്ടുവാൻ പൂനിലാപ്പാലുമായി
അമ്മയിരുന്നന്ന് ചാരെ
ഉറങ്ങാതെ അമ്മയിരുന്നന്ന് ചാരേ...
ആദ്യത്തെ അന്നമൊന്നൂട്ടാം...
കൊണ്ടു പോകാം ഗുരുവായൂർ നിന്നെ.
വെണ്ണ നിവേദ്യമായി നല്കാം...
ഉണ്ണി നിന്നെ തുലാഭാരം വെയ്ക്കാം.
ഉരുളി കമഴ്ത്തി,വഴിപാട് ചൊല്ലി,
വ്രതം നോറ്റുരുണ്ടി,ന്നാറ്റു
നോറ്റുണ്ടായതാണേ...
അച്ഛനെന്നും കളിപറഞ്ഞെത്തും.
കൈകാൽ വളരുന്ന കാണാൻ, നിന്റെ
കള്ളച്ചിരിയൊന്ന് കേൾക്കാൻ.
മുട്ടേല് നീന്തുന്ന കാണാൻ, നിന്റെ
കള്ളക്കരച്ചില് കേൾക്കാൻ.
ഓരോ..രാവും പകലും കുസൃതികൾ
കണ്ടിരുന്നു ഞങ്ങൾ കുഞ്ഞേ..
കൊതിയോടെ കണ്ടിരുന്നു ഞങ്ങൾ കുഞ്ഞേ..
നീ കരയാതെ ഇരിക്കാൻ.
ഞങ്ങളെന്നും കരഞ്ഞെന്റെ കുഞ്ഞേ..
നീ നിനച്ചീടുന്നതെല്ലാം.
തന്ന് നിന്റെയ,ന്നാക്കുവാനായി.
നീ വന്ന നാൾ മുതൽ എല്ലാം നിനക്കായി
മാറ്റിവെച്ചു ഞങ്ങൾ കുഞ്ഞേ..
ഓരോ പ്രഭാതവും ഓരോ പ്രദോഷവും
നിന്നെക്കുറിച്ചായിരുന്നു കിനാവുകൾ
നിന്നെക്കുറിച്ചായിരുന്നു.
അന്യരായി ഇന്ന് ഞങ്ങൾ.
നിനക്കിന്ന് അന്യരായി ഇന്ന് ഞങ്ങൾ.
കണ്ടാൽ ചിരിക്കില്ലാ,കണ്ടാലറിയില്ലാ
ഒന്നു തിരിഞ്ഞൊന്നു നോക്കില്ല നീ..
കണ്ടാൽ ചിരിക്കില്ലാ,കണ്ടാലറിയില്ലാ
ഒന്നു തിരിഞ്ഞൊന്നു നോക്കില്ല നീ..
അമ്മയെന്നാദ്യം വിളിച്ചൊരു നാവിന്ന്
കൊഞ്ചിപ്പറയുവാൻ വെന്ബിയ നാവിന്ന്
എന്തും പറയുവാൻ പൊങ്ങുന്നിതാ.....
അന്ന്ചുംബിച്ച നിൻ കൈകാൽ വിരലുകൾ
ഇന്നിതാ..തല്ലുവാനോങ്ങിടുന്നൂ...
എന്തേ.. നീ..ഇങ്ങനെയെന്റെ കുഞ്ഞേ..
മകനേ.... നിനക്കിന്ന് ഭാരമായി ഞങ്ങൾ
അലയുന്നിതാ..ഈ തെരുവുകൾ തോറും
തന്നതിനെല്ലാം കണക്ക് നീ സൂക്ഷിച്ചു,
ഇന്ന് നിനക്കൊരു ഭാരമായി.
എല്ലാം വെറുമൊരു ചാപല്ല്യമായിക്കണ്ട്
യാത്ര പറയുന്ന നേരമിതാ...
ഇന്ന് നീ സൂക്ഷിച്ച പുസ്തകത്താളുകൾ
വീണ്ടും തുറക്കുന്ന കാലം വരും
അന്നും വെറുമൊരു ചാപല്ല്യമായിക്കണ്ട്
നിൻ മകനോട് പൊറുത്ത് കൊൾകാ...
എന്നുമീ.. പേറ്റ്,നോവിൻ കണക്കുകൾ
അമ്മകുറിക്കില്ലൊരിക്കലും,
ഓർക്കുകാ...
അമ്മകുറിക്കില്ലൊരിക്കലും.......
Liju
vazhappally
Sunday, 10 August 2014
"തുറക്കുക നിൻ മിഴികൾ "
ഇരുളിന്റെ ലോകത്തു നിന്നു ഞാനെത്തി
കരുണയുടെ കൈ വഴികൾ തേടി..
ഇവിടെയും ഒരു തരി വെട്ടമില്ലെന്നു
കണ്ടു പകച്ചു ഞാൻ നിന്നു
അമ്മയെ കാണുവാൻ അച്ഛനെ കാണുവാൻ
കുഞ്ഞനുജത്തിയെ കാണാൻ
കുഞ്ഞിക്കഥകൾ പറഞ്ഞു ചിരിക്കുന്ന
മുത്തശ്ശിയമ്മയെ കാണാൻ....
തോളത്തിരുത്തിയിന്നാന കളിക്കുന്ന
മുത്തച്ഛനെയൊന്നു കാണാൻ
കണ്ണിൽ കരിമഷിയെഴുതുന്ന നേരം
കൊഞ്ചിപ്പറയുന്ന വാക്കുകൾ കേട്ടു ഞാൻ
എന്തിനു തന്നു നീ അന്ധ ജന്മം
എന്റെ കണ്ണുകൾ ചൊല്ലി വിതുംബിയിന്നു (2)
ഓടിക്കളിച്ചു കൊണ്ടോരോ
കളിക്കൂട്ടുക്കാര് വരുന്നൊരുനേരം
പാടത്തെ തത്തയും അണ്ണാറക്കണ്ണനും
പായാരമോരോന്നു ചൊല്ലി
എന്തു സൗരഭ്യമീ പൂവുകൾക്കിന്ന്
എന്തു സുഗന്ധമാണിന്നവർ ചൊല്ലി
എത്രയോ വർണ്ണങ്ങൾ
എത്രയോ തീരങ്ങൾ
എത്ര മനോഹരമാണിവിടം (2)
അക്ഷരമാലകൾ ചൊല്ലിപ്പഠിക്കുവാൻ
ഇന്നു പോരുന്നോ നീ ഉണ്ണീ....(2)
കണ്ണാരം പൊത്തിയും,മണ്ണപ്പംച്ചുട്ടിട്ടും,
ആ തൊടിചാടിക്കടന്നൊരു മാമ്പഴം
കൈയെത്തിപ്പൊട്ടിച്ചും,പൂന്തേൻ നുകരുവാൻ
ചെങ്കദളിക്കുല ചായ്ച്ചു പിടിച്ചിന്നു,
ഈ പുഴ ചാടിയും നീന്തിത്തുടിച്ചു
രസിച്ചു മറിയുവാൻ ഓരോ
കളിക്കൂട്ടുക്കാര് വരുന്നൊരുനേരം (2)
എന്തിനു തന്നു നീ അന്ധ ജന്മം
എനിക്കെന്തിനു തന്നു നീ അന്ധ ജന്മം
അന്ധതയോർത്തെന്റെ കണ്ണുനിറഞ്ഞനാൾ
കണ്ണിൽ വെളിച്ചമായി എത്തിയെന്റെമ്മ
കാതിൽ പറഞ്ഞൊരു നഗ്നന സത്യം
ബന്ധങ്ങളില്ലാ.. മനുഷരില്ലാ...
ബന്ധങ്ങളില്ലാ മനുഷരില്ലാ
ഇന്നു ജീവിതപ്പാവകൾ മാത്രം
ഒന്നിനെ പത്താക്കി,പത്തു നൂറാക്കുവാൻ
ഓടിനടക്കുന്ന ജന്മം.
അന്ധനാം നിന്നെയും തല്ലിച്ചതച്ചിന്നു
തെരുവിലിറക്കുന്ന ജന്മം
അമ്മയെ തല്ലുന്നു,അച്ഛനെക്കൊല്ലുന്നു
കുഞ്ഞനുജത്തിക്ക് നേരെയടുക്കുന്നു
കാമത്തഴബുള്ള കൈകൾ (2)
മണ്ണിനും പെണ്ണിനും പോർക്കളം
തീർക്കുന്ന ബന്ധങ്ങളില്ലാത്ത ലോകം.
അന്ധരാണെല്ലാരും അന്ധരാണെല്ലാരും
കണ്ണിനു കാഴ്ചയുണ്ടെന്നു മാത്രം.
Subscribe to:
Posts (Atom)