ചിരിക്കാനും ചിന്തിക്കാനുമായി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു കല്ല്യാണച്ചെക്കൻ.
കല്ല്യാണം കഴിക്കാൻ പോകുന്ന എന്റെ എല്ലാ നല്ല കൂട്ടുകാർക്കും ഈ കവിത ഞാൻ സമർപ്പിക്കുന്നു.
പെണ്ണു കണ്ടുമടുത്തൊരു ചെക്കൻ
നാട്ടുകാർക്കൊരു കൗവ്തുകമായി
നാട്ടിൽ പെണ്ണില്ലാഞ്ഞിട്ടല്ലാ..
കാട്ടി കൂട്ടിയ വേലകൾ കണ്ടാൽ
പെണ്ണു കൊടുക്കില്ലാരും ചെക്കന്.
ചപ്പിയ മോന്തയും ഉന്തിയ പല്ലും
നാലായി കീറിയ പഴംപൊരി പോലെ.
പൊക്കി പൊക്കി പറഞ്ഞു നടക്കും
പോക്കമൊരല്പ്പം കുറവാണെ
കണിക്കാണാൻ പോലും കൊള്ളില്ലാ..
ഒരു കാര്യത്തിനോ കൊള്ളില്ലാ..
പെണ്ണു കാണാൻ പോകും നാളിൽ
ഷാപ്പുകൾ പലതും കയറിയിറങ്ങും
ചോദിച്ചപ്പോൾ ധൈര്യം കിട്ടാൻ
ഇതിലും നല്ലൊരു സാധനമില്ലാ..
കേൾക്കുന്നോർക്കിത് കൗതുകമാണേ.
പെണ്ണു കാണാനല്ലേ പോണത്,
ഗുസ്തി പിടിക്കാനല്ലലോ അവർ.
ഇനി പെണ്ണിൻ വീട്ടിൽ ചെന്നാലയോ...
പൊങ്ങച്ചത്തിൻ ഗീർവാണങ്ങൾ
കേട്ടു ചിരിക്കും പെണ്ണിന്റെച്ചൻ
പെണ്ണിനെയിങ്ങു വിളിപ്പിക്കും.
ചോദ്യ ശരങ്ങൾ ഓരോന്നായി
പെണ്ണിൻ നെഞ്ചിലയക്കുംബോൾ
മറു ചോദ്യമോരണ്ണം വനൂ ചെക്കന്
എന്തു പഠിച്ചൂ ചേട്ടാ നിങ്ങൾ.
കേട്ടപാതി തലയ്ക്കു പിടിച്ചൊരു
കള്ള്മിറങ്ങി നാക്കു കുഴഞ്ഞു
പതുക്കെ ചൊല്ലി പത്തിൽ തോറ്റു
നിർത്തി പിന്നെ പണിക്കു പോയി.
വിദ്വാനെന്നു നടിച്ചാൽ പോരാ..
വിവരമൊരല്പ്പം വേണ്ടേ ചെക്കന്.
എം.എ ക്കാരി പെണ്ണാണേ ഇത്
പത്തിൽ തോറ്റൊരു ചെക്കൻ മതിയോ..
കേട്ടു കഴിഞ്ഞൊരു പെണ്ണിൻ ഭാവം
മാറിയകത്തേക്കോടി ഒളിച്ചു.
വീടുകൾ പലതും കയറിയിറങ്ങി
പെണ്ണു കണ്ടുമടുത്തൊരു ചെക്കൻ
നാട്ടുകാർക്കൊരു കൗതുകമായി.
ഒരു പെണ്ണിനെയൊരുനാൾ ഇഷ്ട്ടപ്പെട്ടാൽ
പെണ്ണിന് ചെക്കനെ ബോധിക്കില്ലാ..
ഇനി രണ്ടു പേർക്കും ഇഷ്ട്ടപ്പെട്ടാൽ
അച്ഛനും അമ്മയും ചീത്ത വിളിക്കും.
സ്വർണ്ണം വേണമൊരംബത് പവനും
കാശായി വേറെയൊരഞ്ചോ...പത്തോ..
കിട്ടിയാൽ നിന്റെ കെട്ടുനടത്താം
ചീറിയെടുക്കും അമ്മയും അച്ഛനും.
രോഷം കൊള്ളാൻ എന്താണെന്നിത്
ചിന്തിക്കുന്നോ മാളോരേ...
കൂട്ടം കൂടിയ ബന്ധുജനത്തിൻ
നടുവിലിരുന്നീ സ്ത്രീധന വിഷയം
പൊങ്ങച്ചത്തിൻ മേമ്പൊടി ചാർത്തി
പറഞ്ഞു രസിക്കാനാണേ എല്ലാം.
നല്ലൊരു പെണ്ണിനെയല്ലാ നോട്ടം
കിട്ടാനുള്ളോരു സ്ത്രീധനമാണേ...
പെണ്ണു കണ്ടുമടുത്തൊരു ചെക്കൻ
നാട്ടുകാർക്കൊരു കൗതുകമായി.
കൂട്ടു നടന്നവർ പെണ്ണും കെട്ടി
ഒന്നും രണ്ടും പിള്ളേരായി
കല്ല്യാണത്തെ സ്വപ്‌നം കണ്ട്
നാളുകൾ ഒന്നായി പോയി മറഞ്ഞു.
അന്നൊരു നാളിൽ ആ ദിനമെത്തി
നമ്മുടെ ചെക്കന് കല്ല്യാണം
അഹാ നമ്മുടെ ചെക്കന് കല്ല്യാണം.
കല്ല്യാണത്തിന് ഗമ കാട്ടാനായി
കാറും പിന്നൊരു ഫോണും വാങ്ങി.
വീട്ടിൽ പാർട്ടി,നാട്ടിൽ പാർട്ടി
കുടിയൻമ്മാർക്കായി വേറൊരു പാർട്ടി.
കല്ല്യാണത്തേ സിഡിയിലാക്കാൻ
എത്തി കാമറ മൂന്നെണ്ണം
വെറുമൊരു ചെക്കൻ അല്ലാ ഇന്നിവൻ
കാണുന്നവർക്കൊരു കൗതുകമായി
കല്ല്യാണച്ചെക്കൻ.
തീർന്നിട്ടില്ലാ കാര്യങ്ങൾ
മധുവിധു വേണ്ടേ മാളോരേ...
മധുവിധു നാളിൽ ധൈര്യം കിട്ടാൻ
ചെക്കനു വേണം ചെറുതൊന്ന്
അടി ഒന്നായി രണ്ടായി രണ്ടോ
പിന്നെ നാലായി ചീറ്റി.
മധുവിധു പൊട്ടി മാളോരേ...
മധുവിധു പൊട്ടിയ ദുഖം മാറ്റാൻ
ഊട്ടിയിൽ പോയി മൂന്നാറങ്ങനെ
പലപല നാടുകൾ കണ്ടു മടങ്ങി.
അത് ഗമ കാട്ടാനായി ചെക്കന്റെമ്മ
നാടുമുഴുവൻ പറഞ്ഞു നടന്നു.
അങ്ങനെ പോയി നാളുകൾ പലതും
പൊട്ടി സ്ത്രീധന കാശിൻ പകുതി.
ഞെട്ടി ചെക്കന്റെമ്മയും അച്ഛനും.
പോര് തുടങ്ങി അമ്മായിമ്മ
തൊട്ടതിനെല്ലാം കുറ്റം കണ്ടു.
സ്വത്തും പണവും കണ്ടിട്ടല്ലേ..
എന്നെ കെട്ടിയതു നിങ്ങടെ ചെക്കൻ
ഒന്നും രണ്ടും പറഞ്ഞു തുടങ്ങി
ചെക്കൻ വീട്ടിൽ കയറാതായി
തിന്നു മുടിച്ചു സ്ത്രീധനമെല്ലാം
നാട്ടിൽ പാട്ടായി നാണക്കേടായി .
വിദ്യാ എന്നൊരു പേരല്ലാ..
വിദ്യാധനമാണാവശ്യം
വിദ്വാനെന്നു നടിക്കരുതേ..
വിദ്യാധനമാണാവശ്യം
സ്ത്രീധനമെന്നതുധനമല്ലാ...
സ്ത്രീ തന്നെ ഒരു ധനമാണേ...
സ്വത്തും പണവും മോഹിച്ചയ്യോ...
കെട്ടാനായി പോകരുതേ...
സ്വത്തും പണവും മോഹിച്ചയ്യോ...
കെട്ടാനായി
പോകരുതേ...
Liju
Vazhappally