Tuesday, 20 May 2014

സ്വന്തം ബന്ധം

ബന്ധങ്ങൾക്ക് വിലകൽപ്പി ക്കാതെ മക്കൾ അച്ഛനേയും ,അമ്മയേയും. അച്ഛൻ മക്കളേയും പീഡിപ്പിക്കുന്ന ഈ ലോകത്തു അവരവർ ചെയ്യേണ്ട കർമ്മങ്ങൾ മറന്നു പോകുന്നു. ഈ കവിത ഒരു ർമ്മപ്പെടുത്തൽ മാത്രം.

ജന്മ൦ തന്നതുകൊണ്ടൊരിക്കലും അച്ഛനാകിലാ 
ജന്മ൦ തന്നതുകൊണ്ടൊരിക്കലും അമ്മയാകിലാ 
കർമ്മ൦ ചെയ്യ്ണമിരുവരും ഒന്നിച്ചു 
കർമമ ദോഷങ്ങളൊക്കെയും മാറികിട്ടും 
കർമ്മ കാണ്‍ഡങ്ങൾക്കപ്പുറത്തെവിടെയോ 
കണ്ട് മറന്നവരായിരിക്കും നമ്മൾ.

മുജന്മത്തിൻ സുകൃതമായി പാരിൽ
നല്ല സന്തതികൾകു ജന്മമേകി
മുജന്മപാപ മോക്ഷ ത്തിനായി പാരിൽ
നല്ല സന്തതികൾകു കർമ്മമേകൂ

ജനനം കൊണ്ടൊരിക്കലും മകനാകിലാ
ജനനം കൊണ്ടൊരിക്കലും മകളാകിലാ
കർമ്മ൦ ചെയ്യ്ണമിരുവരും ഒന്നിച്ചു
കർമമ ദോഷങ്ങളൊക്കെയും മാറികിട്ടും.

മുജന്മത്തിൻ സുകൃതമല്ലൊ പാരിൽ
നല്ലൊരു അച്ഛനും അമ്മയ്ക്കും സന്താനമാകുവാൻ
മുജന്മപാപ മോക്ഷത്തിനായി പാരിൽ
കർമ്മങ്ങൾ ചെയ്യുക മാതാപിതാക്കൾക്

ജീവിച്ചിരികുമ്പോൾ ചെയേണ്ട കാര്യങ്ങൾ
ജീവൻ വെടിയുമ്പോൾ ചെയ്യരുതേ....
മാറത്തടിച്ചു കരയുമ്പോൾ നിന്നെ
കാണികൾ നോക്കി പരിഹസിക്കും .

ഒരു തുള്ളി ദാഹ ജലത്തിനായി നീട്ടിയ കൈകളിൽ
പീഡനം എന്നൊരു ക്രുരത കാട്ടുമ്പോൾ .... ഓർക്കുക.
അമ്മതൻ മാറിലെ അമൃത് നുണയുവാൻ
രാവും പകലും കരഞ്ഞൊരു നാളുകൾ
അന്ന് നുണഞ്ഞൊരു പാലിൻ മാധുര്യം ഇന്നു നീ
കർമ്മമായി തിരികെ കൊടുക്കുക

മനനം ചെ യ്യുന്നവൻ മനുഷ്യനാണല്ലോ
കൃഷ്ണനും ,ക്രിസ്തുവും ,നബിയുമെല്ലാം
കർമമം ചെയ്യുന്നത് കാണിച്ചു തന്നിട്ടും
നിൽക്കാതെ നോക്കാതെ ചെവികൊടുക്കാതെ
വെട്ടിപ്പിടിക്കുവാനോടി നടക്കുന്നു

അറിയുക ,ഓർക്കുക വല്ലപ്പോഴും
കാലചക്രം കടന്നുപോകും
രാവുകൾ പകലുകൾ വന്നുപോകും
നാളെ നീയുമൊരമ്മയാകും
നാളെ നീയുമൊരച്ചനാകും .

No comments:

Post a Comment