Tuesday, 20 May 2014

ബാല്ല്യം

ഓർമ്മകൾ നഷ്ട്ടപ്പെടുന്ന,ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടാത്ത ഈ ജീവിതത്തിൽ എന്നും ഓർക്കുവാൻ ഇഷ്ട്ടപ്പെടുന്ന ഒരു ബാല്ല്യം നമുക്കെല്ലാവർക്കും ഉണ്ട്.അതു ചിലപ്പോൾ മധുരമുള്ളതാകാം,കയ്പ്പേറിയതാകാം ....എങ്കിലും
മനസ്സിൻറെ പുസ്തകതാളിൽ ഒരു മയിൽ പീലിപോലെ സൂക്ഷിച്ച് വെയ്ക്കാൻ കുറച്ചു മധുരമുള്ള ഓർമ്മകൾ ഒരു പെരുമഴ പോലെ പെയ്തു തോർന്നിട്ടിലേ .....ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന,ഓമനിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു ബാല്ല്യം എനിക്കുമുണ്ടായിരുന്നു .


ബാല്ല്യം 

ഓർമകളിലുണ്ടൊരു ബാല്ല്യം എന്നും
ഓമനിക്കാറുള്ള ബാല്ല്യം 
ഓർമ്മതൻ മുറ്റത്ത് പിച്ചവെച്ചും
ഓടിക്കളിച്ച് കുഴഞ്ഞു വീണും
കുഞ്ഞികൈ തട്ടി ചിരിച്ചും കരഞ്ഞും
ഉണ്ണിവായ്ക്കൊണ്ടന്ന് കൊഞ്ചിപ്പറഞ്ഞതും
അമ്മതൻ മാറിലെ മധുരം നുണയുവാൻ
അമ്പാടിക്കണ്ണന്റെ കള്ളത്തരവും
അമൃത് ചുരത്തുന്ന നേരത്തുമമ്മയെ
കണ്ണെടുക്കാതൊരു കള്ളച്ചിരിയും
ഒടുവിലാ.. താരാട്ട് പാട്ടിൻറെ ഈണത്തിൽ
ചാഞ്ചാടിയാടിയുറങ്ങി ഉണർന്നതും
ഓർക്കുന്നു ഞാനിന്നുമിന്നലത്തേതു പോൽ.

കണ്ണാരം പൊത്തിയും മണ്ണപ്പംച്ചുട്ടും
കണ്ണൻച്ചിരട്ടയിൽ ചോറും കറിയുമായി
ചക്കര മാവിൻറെ കൊമ്പത്തിരുന്നിട്ട്
മാമ്പഴമോരോന്നു തിന്ന് രസിച്ചതും
മാനത്തെ മഴവില്ലിൻ വർണ്ണങ്ങൾ നോക്കിയും
മഞ്ചാടിക്കുരുവോരോന്നെണ്ണി കളിച്ചതും
കൊയ്ത് മെതിച്ചൊരു പാടവരമ്പത്ത്
മാനത്ത് മുട്ടുന്ന പട്ടം പറത്തിയും
കുഞ്ചി മുത്തശ്ശി കഥയൊന്നു കേൾക്കുവാൻ
കുന്നിൻച്ചെരുവിലെ മാടത്തിൻ മുറ്റത്ത്‌
കുട്ടിക്കുരങ്ങമ്മാരൊന്നിച്ചിരുന്നതും

അമ്പലക്കടവിലെ ആമ്പലിൻ മൊട്ടിനാൽ
മാലകളോരോന്ന് കോർത്തു കളിച്ചതും
പുഴയിലെ മീനിനെ കോരിയെടുത്തതും
ആശാൻ കളരിയിൽ ആദ്യമായി പോയനാൾ
അറിവിൻറെ പാOങ്ങൾ മണലിൽ കുറിച്ചതും
ഓലയിൽ അക്ഷരം ചൊല്ലിപ്പടിച്ചതും
ചിങ്ങ നിലാവിന്റെ കൈകളിൽ തട്ടി
വന്നൊരു പൊന്നോണ നാളിൻ രുചികളും
തുമ്പയും തെച്ചിയും പൂവുകൾ കൊണ്ടൊരു
പൂക്കളമിട്ടതുംകൂട്ട് കൂടി. 
മേട വിഷുരാവിൽ കണ്ണനെ-
കാണുവാൻ കൊന്നപ്പൂ കൊണ്ടൊരു- 
കൊരലാരം കെട്ടിയും 
ഓർക്കുന്നു ഞാനിന്നുമിന്നലത്തേതു പോൽ.

കാവിലെ പൂരത്തിൻ താളം പിടിച്ചതും
കോമരം തുള്ളുന്ന ദേവിയെ വന്ദിച്ചും
കളിയരങ്ങത്തൊരു കഥകളി വേഷവും
കണ്ടു നടന്നു മടങ്ങിയ രാവുകൾ
കലിതുള്ളി നിൽക്കുന്ന കർക്കിടകത്തിനെ
കൊതിയോടെ നോക്കിയിരുന്ന നാളും
തുള്ളിക്കൊരുകുടം പെയ്ത മഴയത്ത് 
തുണിയില്ലാ ചെക്കനായി ഓടിക്കളിച്ചതും
ഓർക്കുന്നു ഞാനിന്നും ഇന്നലത്തേതു പോൽ

കാലമേ ..നീയെന്റെ ബാല്ല്യം തിരികെ, 
തരുകാ..  തരുകാ...  തരുകാ...  

Liju 
vazhappally 

No comments:

Post a Comment