അമ്മേ...നിൻ സീമന്ധ രേഖയിൽ സിന്ധൂരമില്ലാ,
രക്ത വർണ്ണമില്ലാ,
ചുരുൾ മുടികളഴകിൻ ഗിരി നിരകളില്ലാ,
വാടാത്ത പൂവിന്റെ ആത്മ സൗന്ദര്യവും -
സുഗന്ധവുമില്ലാ,
ശോകമാം കണ്ണുകൾ തിരയുന്നു,
നിൻ കാന്തനെ,മകനെ,മകളെ
നിന്നേ.. പ്രണയിച്ച ജന്മാന്തരങ്ങളേ...
അമ്മേ....ഇന്നു നിൻ താരാട്ട് പാട്ടില്ലാ,
മുഖം ചേർത്തുറങ്ങാൻ പട്ട് പൂമേനിയില്ലാ,
എൻ,പ്രാണൻ നിലയ്ക്കാത്തൊര,മൃത പ്രവാഹവും
പുകഴ് പെറ്റ മക്കളും,കുലവും കുല,പ്പെരുമയുമില്ലാ..
വലിച്ചെറിഞ്ഞു പട്ടുടയാട,
വലിച്ചെറിഞ്ഞു നിൻ പച്ച,പ്പട്ടുടയാട
നഗ്ന്നമാം മേനി പകുത്തെടുത്തു,യുദ്ധ കാഹളം മുഴക്കി
കുലം കുത്തികൾ ഞാനെന്ന ഭാവം...
അമ്മ.മനുഷനെന്ന കാടത്തത്തിന്റെ ബലിയാടായ മാതൃത്വം.കാലഘട്ടമെത്ര മാറിയാലും പുത്ര ഭാഗ്യവും പുത്ര ദുഖവും മാത്രം.ഇനിയും തിരിച്ചറിയാൻ വൈകിയാൽ ആ..കണ്ണീർ പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെടാൻ നാഴികകൾ
മാത്രം.
അമ്മയെ തേടി....
ആ ....ആ .... ആ ....ആ ....
അമ്മയേ..കണ്ടോ……….
മാതൃ സ്വരൂപിണി ജീവ പ്രപഞ്ചമാം,മമ്മയെ കണ്ടോ...
എൻ,നമ്മയെ കണ്ടോ….
ചിരിയില്ല, ചുണ്ടിൽ വിതുമ്പുമാ..തേങ്ങൽ,
കനവില്ല,കണ്ണിൽ കരിന്തിരി നാളമായ്,
ഉണരില്ല ഉയിരോടെ, ഉടയാട ചുറ്റി,
ഒരു പാട്ടിനീണം തുടിക്കില്ല നാവിന്ന്,
ഒരു പ്രാണനിനിയും ചുരത്തില്ല മാറവൾ……
ഒരു പാട്ടിനീണം തുടിക്കില്ല നാവിന്ന്
ഒരു പ്രാണനിനിയും ചുരത്തില്ല മാറവൾ…….
അമ്മയേ..കണ്ടോ…….
മാതൃ സ്വരൂപിണി ജീവ പ്രപഞ്ചമാം,മമ്മയെ കണ്ടോ....
എൻ,നമ്മയെ കണ്ടോ….
അന്തിച്ചുവപ്പ്മായ്,യച്ഛനരികത്ത്,യെന്നും
തുണയായിരുന്നൂ……….
തുള്ളിക്കൊരു കുടം പെയ്ത മഴ മകളമ്മയ്ക്ക്
തുണയായിരുന്നൂ.......
പുലരിത്തുടിപ്പുമായ് വിടരും മലരുകൾ
മലകളും പുഴകളും പൂങ്കാവനങ്ങളും…
തുണയായിരുന്നൂ.......
അമ്മയ്ക്ക് തണലായിരുന്നൂ… (അന്തിച്ചു)
മുലചുരത്തീടാൻ... തുടികൊട്ടിയൊഴുകാൻ
തുയിലുണർത്തീടാനാവില്ല,യമ്മേ……………
ഇടവത്തിലൊരു പാതി,കർക്കിട കോളുമായ്
ഇടിനാദമായിനി ഞാനില്ല,യമ്മേ....
മുലചുരത്തീടാൻ... തുടികൊട്ടിയൊഴുകാൻ...........
തുയിലുണർത്തീടാനാവില്ല,യമ്മേ,
ഇടവത്തിലൊരു പാതി,കർക്കിട കോളുമായ്
ഇടിനാദമായിനി ഞാനില്ല,യമ്മേ,
നിൻ മാറ് പുൽകാൻ……..
നിൻ തണൽ കായാൻ…….
ഇന്നെനിക്കാവില്ല,യമ്മേ……
നിൻ മാറ് പുൽകാൻ
നിൻ തണൽ കായാൻ
ഇന്നെനിക്കാവില്ല,യമ്മേ…
ഇന്നെനിക്കാവില്ല,യമ്മേ….
പുഴപാടില്ലാ..പുഴയൊഴുകില്ലാ
പുഴയെന്ന പുണ്യാഹമില്ലേയില്ലാ
കുടിനീര് വറ്റി വരണ്ടൊരാ..മാറിൽ
കുഴികുത്തിയെല്ലാം..പങ്കു വെച്ചു,
ഉടയാടയിന്നു വലിച്ചു കീറി
ഉടലും കരളും പറിച്ചെടുത്തൂ....
ഉടയാടയിന്നു വലിച്ചു കീറി
ഉടലും കരളും പറിച്ചെടുത്തൂ....
പുഴപാടില്ലാ..പുഴയൊഴുകില്ലാ
പുഴയെന്ന പുണ്യാഹമില്ലേയില്ലാ
അമ്മയേ..കണ്ടോ....
എൻ,നമ്മയെ കണ്ടോ….
മാതൃ സ്വരൂപിണി ജീവ പ്രപഞ്ചമാം,മമ്മയെ കണ്ടോ...
ചിരിയില്ല, ചുണ്ടിൽ വിതുമ്പുമാ..തേങ്ങൽ
കനവില്ല,കണ്ണിൽ കരിന്തിരി നാളമായ്,
ഉണരില്ല ഉയിരോടെ,ഉടയാട ചുറ്റി,
ഒരു പാട്ടിനീണം തുടിക്കില്ല നാവിന്ന്,
ഒരു പ്രാണനിനിയും ചുരത്തില്ല മാറവൾ...
ഒരു പാട്ടിനീണം തുടിക്കില്ല നാവിന്ന്
ഒരു പ്രാണനിനിയും ചുരത്തില്ല മാറവൾ
അമ്മേ.... അമ്മേ.....
അമ്മയ്ക്ക് തുണയായ് ആരുമില്ലമ്മേ...
അമ്മേ... അമ്മേ.
അമ്മയ്ക്ക് തണലായ് ആരുമില്ലമ്മേ....
ആ ....ആ .... ആ ....ആ ....
by
Liju vazhappally
No comments:
Post a Comment