എപ്പോഴും ഒറ്റയ്ക്കിരിക്കാനായിരുന്നു അനിഷ്ട്ടം.ഓർമ്മവെച്ച നാൾ മുതൽ എല്ലായിടത്തും എല്ലാവരും അവനെ ഒറ്റപ്പെടുത്തിയിരുന്നു.ഒരു പക്ഷെ അതുകൊണ്ടാവാം ഏകാന്ധതയെ അവൻ കൂടുതൽ ഇഷ്ട്ടപ്പെട്ടത്.
സ്വപ്നങ്ങളായിരുന്നു അവന്റെ കൂട്ടുകാർ.എല്ലാവരെയും സഹായിക്കണം ഒരുപാട് നല്ല കാര്യങ്ങൾ
ചെയ്യണം ഒരു കൊച്ചു വീട്,നല്ല ജോലി,സ്നേഹനിധിയായ ഭാര്യ, മക്കൾ,അമ്മ അച്ഛൻ എല്ലാവരും ചേർന്ന്
സന്തോഷകരമായ ഒരു ജിവിതം.ഇതൊക്കെയാണ് അവന്റെ സ്വപ്‌നങ്ങൾ,ചിന്തകൾ.
അച്ഛൻ ചെറുപ്പത്തിലേ... അവരെ ഉപേക്ഷിച്ചു പോയി.പിന്നെ അവനെ പഠിപ്പിക്കുന്നതും സംരക്ഷിക്കുന്നതും
അമ്മാവനാണ്.അമ്മ വേറൊരു വിവാഹം കഴിച്ചു പോയില്ലാ അതു അമ്മയുടെ നല്ല മനസ്.അമ്മയേയും അവനെയും അവന്റെ സുഖമില്ലാത്ത അനിയനെയും നോക്കുന്ന അമ്മാവന്, അതിലും നല്ല മനസ്സ്.സ്വപ്‌നങ്ങൾ
കാണുന്ന സമയത്ത് ഈ കാര്യവും അവന്റെ ചിന്തകളിൽ വരാറുണ്ട്.അമ്മാവനാണ് എന്നും അവന്റെ റോൾ മോഡൽ. ജീവിതത്തിൽ ആരുടെ മുന്നിലും കൈനീട്ടാനുള്ള അവസരം ഉണ്ടാക്കരുത്.അഥവാ വാങ്ങിച്ചാൽ അതു തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ പിന്നീട് അതൊരു ബാധ്യതയാകും.എന്തു ജോലി ചെയ്താലും ആൽമാർതഥമായി ചെയ്യുക.ഏതു സാഹചര്യത്തിലും സത്യസന്ധത കൈവിടരുത്.അർഹതയുള്ളതേ.... ആഗ്രഹിക്കാവൂ.അങ്ങനെ കുറച്ചു നല്ല കാര്യങ്ങൾ അമ്മാവൻ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്.
തുടർന്ന് പഠിക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു.അമ്മാവൻ പറഞ്ഞതു പോലെ മറ്റുള്ളവർക്കൊരു ബാധ്യതയാണന്നു അവന് സ്വയം തോന്നിത്തുടങ്ങിയപ്പോൾ ഉള്ള വിദ്യാഭ്യാസം വെച്ചു ഒരു ജോലി സ്വന്തമാക്കി.
അടുത്തടുത്ത് ബന്ദുക്കൾ ഒരുപാടുണ്ടെങ്കിലും ഒന്ന് ഒന്നിനെ കാണുന്നത് ഇഷ്ട്ടമല്ലാ.പാരവെയ്പ്പും കുശുമ്പും കൂട്ടയടിയുമൊക്കെയാണ് അവരുടെ പ്രധാനപ്പെട്ട വിനോദങ്ങൾ.അവനതു കൂടുതലും അനുഭവിച്ചറിഞ്ഞവനാണ്
അമ്മാവന്റെ മരണശേഷം അവനും അമ്മയും വേറൊരു വീടെടുത്തു മാറി.വാടക വീടാണെങ്കിലും
സമാധാനമുണ്ടല്ലോ അവൻ വിചാരിച്ചു.ജോലി ചെയ്യുന്ന കാശ് അനാവശ്യമായി കളയാതെ വീട്ടിൽ ഓരോ സാധന സാമഗ്രികളും വാങ്ങിച്ച് വെച്ചു.അമ്മയുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കാനും അവൻ മറന്നിരുന്നില്ലാ.കളിയാകിയവരുടെയും പുച്ചിച്ചവരുടെയും മുന്നിൽ ചെറിയ ഒരു ജീവിതം അവൻ കെട്ടിപ്പടുത്തു.ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതത്തിലേ കൈപ്പേറിയ നിമിഷങ്ങളും അനുഭവങ്ങളും
അവനെ മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.ഒരു നല്ല ഈശ്വരവിശ്വാസിയായതുകൊണ്ട് ഏത് ആപത്ഘട്ടത്തിലും ദൈവം അവന്റെ കൂടെയുണ്ടായിരുന്നു.
വർഷങ്ങൾ കടന്ന് പോയി.ഇന്നവന് വിവാഹപ്രായമായി.വിവാഹപ്രായമായെങ്കിലും ഒരു കല്ല്യാണം
കഴിക്കുന്നതിനെക്കുറിച്ച് തല്ക്കാലം അവൻ ചിന്തിച്ചിരുന്നില്ലാ.അതു മറ്റൊന്നും കൊണ്ടല്ലാ ഒരു കല്ല്യാണം കഴിക്കാൻ തനിക്കൊരു യോഗ്യതയും ഇല്ലെന്നു അവൻ സ്വയമങ്ങു പ്രഖ്യാപിച്ചു.പക്ഷെ അത് തിരുത്തിപ്പറയാനായി ഒരു നല്ല പെണ്കുട്ടി അവന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു.
ഒരു പുതു മഴ പെയ്ത അനുഭൂതിയായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും.കള്ളം പറഞ്ഞും തരികിട കാണിച്ചും ഒന്നും സ്വന്തമാക്കാൻ മോഹിക്കാത്ത അവൻ പെണ്‍കുട്ടിയോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു.അവൾക്ക് ഇഷ്ട്ടക്കുറവൊന്നും ഇല്ലായിരുന്നു.പക്ഷെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം നടക്കില്ലായെന്ന് അവൾ വാശിപിടിച്ചു.വീട്ടുകാര് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ പെണ്‍കുട്ടിയ്ക്കു കഴിഞ്ഞില്ലാ.കയറി കിടക്കാൻ സ്വന്തമായി ഒരു വീടുണ്ടോ? അച്ഛൻ ഉപേക്ഷിച്ചു പോയി.സുഖമില്ലാത്ത ഒരു അനിയൻ ചെറുക്കൻ.നാളെ അവനെന്തെങ്കിലും സംഭവിച്ചാൽ ഈ ഭാരം മുഴുവൻ നീ.. ചുമക്കണ്ടേ...
പെണ്‍കുട്ടിയ്ക്കു ഉത്തരം മുട്ടി.അവരെ തെറ്റ് പറയാൻ പറ്റില്ലാ.ഏതൊരു രക്ഷകർത്താക്കളും ചിന്തിച്ചതേ...
അവരും പറഞ്ഞൊള്ളൂ.അവൻ സ്വയം സമാധാനിച്ചു.വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പെണ്‍കുട്ടി വേറൊരാളെ വിവാഹം കഴിച്ചു.
വിവാഹം എന്ന സ്വപ്നം അവൻ തല്ക്കാലം വേണ്ടന്നു വെച്ചു.കാരണം ഒരു വിവാഹം കഴിക്കാൻ സുഖമില്ലാത്ത അനിയനെ ഉപേക്ഷിക്കാൻ പറ്റില്ലാ. ഉപേക്ഷിച്ചു പോയ അച്ഛനെ ഭീഷണിപ്പെടുത്തി കൊണ്ടുവരാനും പറ്റില്ലാ.പിന്നെ വീട്. അത് ഈ ഭൂമിയിൽ വച്ചിട്ടേ.. ദൈവം എന്നെ മുകളിലേയ്ക്ക് വിളിക്കത്തൊള്ളൂ. ജനിച്ചു വീഴുമ്പൊഴേ.. എല്ലാവരും വീടും കെട്ടിപ്പിടിച്ചല്ലേ..വരുന്നത്.പാരബര്യ സ്വത്തുക്കൾ കൈമാറി കൈമാറി വരുന്നു.അല്ലാതെന്ത്.എനിക്കതില്ലാ അതെന്റെ തെറ്റല്ലാ പക്ഷെ ഞാൻ സ്ഥലം വാങ്ങി അതിലൊരു വീട് വെച്ചാൽ ഈ പറയുന്നവരേക്കാൾ എല്ലാം മിടുക്കൻ ഞാൻ തന്നെ എന്നവൻ സ്വയം ആശ്വസിച്ചു.
മാസങ്ങൾ കടന്നു പോയി.മകൻ വിവാഹം കഴിച്ചു കാണണമെന്നു ഏതൊരമ്മയാണ് ആഗ്രഹിക്കാത്തത്.
മകന്റെ കുഞ്ഞിനെ ലാളിക്കണമെന്നു ഏതൊരമ്മയാണ് ആഗ്രഹിക്കാത്തത്.അമ്മ കാര്യം അവനോട് പറഞ്ഞു.
അവന്റെ തീരുമാനം മാറ്റാൻ അവനും തയ്യാറായില്ലാ.ദിവസങ്ങൾ പിന്നെയും കടന്നു പോയി. റ്റിവി വെച്ചാലും,പത്രം നോക്കിയാലും.സ്ത്രീ പീഡനം,ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊന്നു,കുടിയനായ അച്ഛന്റെ ശല്ല്യം സഹിക്കവയ്യാതെ മകൻ അച്ഛനെ തല്ലിക്കൊന്നു,സ്വന്തം മകളെ അച്ഛൻ കഴിഞ്ഞ പത്തു വർഷമായി പീഡിപ്പിക്കുന്നു,വയസായ അമ്മയെ മകൻ പശുത്തൊഴുത്തിൽ ആഹാരം പോലും കൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നു അങ്ങനെ പോകുന്നു വാർത്തകൾ.ശ്ശെടാ കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പു കുത്തിക്കും വരെ പെണ്ണു കിട്ടുന്നു.പിന്നെ എന്തുകൊണ്ട് എനിക്കൊരു കല്ല്യാണം കഴിച്ചു കൂടാ..ഇതായിരുന്നു അവന്റെ ചിന്ത.അങ്ങനെ കല്ല്യാണം കഴിക്കാൻ അവൻ തീരുമാനിച്ചു.
പരിചയമുള്ള ബ്രോക്കർമാരോടും കൂട്ടുകാരോടും അവൻ കാര്യം അവതരിപ്പിച്ചു.എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കാൻ കഴിയുന്ന,എന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന,
വിദ്യാഭ്യാസമുള്ള ഒരു നല്ല പെണ്‍കുട്ടി.സ്ത്രീധനം ഒന്നും വേണ്ടാ ഇതായിരുന്നു അവന്റെ നിബന്ധന.പെണ്‍കുട്ടിയുടെ വീട്ടുകാരോട് എല്ലാകാര്യങ്ങളും സത്യസന്ധമായി പറയണമെന്ന് അവരെ ഓർമ്മിപ്പിക്കാനും അവൻ മറന്നില്ലാ...ദിവസങ്ങൾ വീണ്ടും കടന്നു പോയി.കാര്യത്തിനു ഒരു തീരുമാനവും
ആകുന്നില്ലാ.ജോലി ചെയ്യുന്ന ഓഫീസിൽ ഇന്റർനെറ്റ് ഉള്ളതുകൊണ്ട് ഭാരത് മാട്രിമോണിയലിൽ പേര്
രെജിസ്റ്റർ ചെയ്തു.വരുന്ന ആലോചനകളെല്ലാം വല്ല്യ വല്ല്യ കൂട്ടരായിരുന്നു.കുറച്ചു പേർ അവനെ ഒഴിവാക്കി.
കുറേ പേരെ അവനും ഒഴിവാക്കി.കല്ല്യാണം കഴിക്കാൻ നടക്കുന്ന കാര്യമറിഞ്ഞു ബന്ധുക്കളും ചില നാട്ടുകാരും അവനെ കളിയാക്കി.അതിലൊന്നും അവൻ പതറിയില്ലാ പത്രത്തിലിടാൻ തീരുമാനിച്ചു.
പേരും നാളും ജാതിയും ജോലിയും വയസും വാർഷിക വരുമാനവും കാണിച്ച് അവനൊരു പരസ്യം
കൊടുത്തു.ഒരു പാടാൾക്കാർ വിളിച്ചു.പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എല്ലാവരും ഒഴിവായി പോകുകയാണ്.ചില വീട്ടുകാർക്ക് സമ്മതമാണ് പക്ഷെ പെണ്‍കുട്ടി പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ.
അല്ലെങ്കിൽ പ്ലസ് ടു.നാളെ മക്കളുണ്ടായാൽ അവർക്കെന്തെങ്കിലും പറഞ്ഞു കൊടുക്കാൻ ആർക്കെങ്കിലും
ഒരാൾക്ക് വിദ്യാഭ്യാസം വേണ്ടേ..ഇനിയങ്ങോട്ടുള്ള കാലത്ത് ഒരാൾക്കുള്ള വരുമാനം കൊണ്ടു എങ്ങനെ ജീവിക്കും രണ്ടുപേർക്കും ജോലിയുള്ളത് നല്ലതല്ലേ.. അതായിരുന്നു അവന്റെ ചിന്ത.ഭഗവാനേ..അവൻ
കരഞ്ഞു പ്രാർഥിച്ചു.
വയസു 32 നാളെയവന്റെ പിറന്നാളാണ്.അന്നദാനം മഹാദാനം.കുറച്ചു ദൂരെ ഒരു അനാദമന്ദിരമുണ്ട് അവിടെ പത്ത് ഇരുനൂറ്റിയന്പതു ആൾക്കാരുണ്ട് കുട്ടികളും പ്രായമായ അമ്മമാരും,അച്ഛമ്മാരും,പെണ്‍കുട്ടികളും
ഒക്കെ കൂടി.അവർക്ക് ഒരു നേരത്തേ ആഹാരം കൊടുക്കാൻ അവൻ തീരുമാനിച്ചു.അവിടെ പോയി കാശ് കൊടുത്ത് വാർഡനുമായി സംസാരിച്ച് നടക്കുന്നതിനിടയിൽ അവനൊരു കുട്ടിയെ പരിചയപ്പെട്ടു.അവനവളെ
ഇഷ്ട്ടപ്പെട്ടു..ഞാൻ പൊന്നുപോലെ നോക്കിക്കോളാം അവൻ വാർഡനോട് കാര്യം പറഞ്ഞു.അവന്റെ നിഷ്ക്കളങ്കമായ മുഖത്തേയ്ക്കു നോക്കി അവർ പറഞ്ഞു.അടുത്തയാഴ്ച്ച അവളുടെ വിവാഹമാണ്.
ഇനിയിവിടെ വിവാഹപ്രായമായ കുട്ടികൾ വേറെയില്ലാ.സാരമില്ലാ കുഞ്ഞേ നിന്റെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ലാ.നിനക്കു വേണ്ടി ഞങ്ങളും പ്രാർഥിക്കാം.അതുകേട്ടു അവന്റെ കണ്ണുകൾ നിറഞ്ഞു. പോകുന്നതിനു മുൻപ് ആ കുട്ടിയോട് ഒരു ആശംസ പറയാൻ അവൻ മറന്നില്ലാ.
ആ രാത്രി മുഴുവൻ അവൻ ഉറങ്ങാതെ കിടന്നു.എന്താണ് ഞാൻ ചെയ്ത തെറ്റ്? ഇത്രയും പ്രശ്നങ്ങൾ എന്റെ
ജിവിതത്തിൽ വരാൻ കാരണം എന്താണ്? ജീവിതത്തിൽ ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും അതു
മനസ്സ് തുറന്നു രണ്ടു പേരോട് അവൻ പങ്കു വെയ്ക്കാറുണ്ട് ഒന്ന് ദൈവത്തിനോട്,രണ്ട് അവനെ പഠിപ്പിച്ച ടീച്ചറിനോട്.ആ രാത്രി തന്നെ ടീച്ചറിനെ വിളിച്ച് സങ്കടത്തോടെ അവൻ കാര്യങ്ങൾ പറഞ്ഞു.എല്ലാം കേട്ടിട്ട് ഒരു
കാര്യം മാത്രമേ ടീച്ചർ അവനോടു പറഞ്ഞൊള്ളൂ.നിന്നെപ്പോലെ ഒരു പയ്യനെ കിട്ടാൻ അവർക്കൊന്നും യോഗമില്ലാ.നിനക്കായി ഒരാൾ എവിടെയോ ഉണ്ട്.അല്പ്പം കൂടി കാത്തിരിക്ക്.ആ വാക്കുകൾ അവന്റെ
മനസ്സിന് പ്രതീക്ഷയും ഉണർവും നല്കി.പണ്ടു ഗുരുവായൂര് പോയപ്പോൾ വാങ്ങിയ ഭഗവാന്റെ ഒരു ഫോട്ടോ
അവന്റെ മുറിയിൽ വച്ചിട്ടുണ്ട്.അതിൽ നോക്കി ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞ്
ഒരു മയക്കത്തിലേയ്ക്കു അവൻ വഴുതി വീണു.ആ മയക്കത്തിൽ ഒരു സ്വപ്നം പോലെ കുറച്ചു കാര്യങ്ങൾ അവൻ കേട്ടു.
"എന്താണ് നിന്റെ ദുഃഖം അച്ഛൻ ഉപേക്ഷിച്ച് പോയതോ?അനിയന് സുഖമില്ലാത്തതോ? അതോ വിവാഹം കഴിക്കാൻ പറ്റാത്തതോ? ഈ ലോകത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ച് എല്ലാവർക്കും ഒരിക്കൽ പോകേണ്ടതായി വരും.പിന്നെ നിന്റെ അനിയന്റെ കാര്യം.അവനു കണ്ണിനു കാഴ്ച്ചയില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ?.
അവൻ അരയ്ക്കു താഴോട്ട് തളർന്നു കിടക്കുന്ന ഒരു അവസ്ഥ ആയിരുന്നെങ്കിൽ നീ എന്തു ചെയ്യും? അതൊരു
പെണ്‍കുട്ടിയായിരുന്നെങ്കിലോ?
ഈ ലോകത്ത് അമ്മയും അച്ഛനും ഇല്ലാത്തവർ എത്രയോ പേരുണ്ട്. കണ്ണ് കാണാൻ വയ്യാത്തവർ,ചെവി കേൾക്കാൻ വയ്യാത്തവർ,തളർന്നു കിടക്കുന്നവർ,മാരകമായ അസുഖങ്ങൾ ഉള്ളവർ,ഒരു നേരത്തെ
ആഹാരത്തിന് അലയുന്നവർ.ജനിച്ച നാട്ടിൽ പേടിയോടെ ജീവിക്കേണ്ടി വരുന്ന എത്രയോ രാജ്യങ്ങൾ ഉണ്ടിവിടെ.അതൊക്കെ വെച്ചു നോക്കുമ്പോൾ നീയൊരു രാജകുമാരനല്ലേ.. രാജകുമാരൻ."
" സംഭവിച്ചതെല്ലാം നല്ലതിന് ഇനി
സംഭവിക്കാനിരിക്കുന്നതും നല്ലതിന് "
കൃഷ്ണാ നീ..ബേഗെനേ ബാരോ എന്ന ഗാനം കേട്ട് അവൻ ഞെട്ടിയെഴുന്നേറ്റു.അതവന്റെ മൊബൈൽ
റിംഗ്ട്ടോണാണ്.തലേ ദിവസത്തെ ഉറക്കക്ഷീണമുണ്ട്.അവൻ ഫോണെടുത്തു.ഹെലോ..പറയൂ.
ചേട്ടാ.. കല്ല്യാണക്കാര്യം സംസാരിക്കാൻ വിളിച്ചതാണ്.എന്റെ ചേച്ചിക്ക് വേണ്ടിയാണ്.അവൻ കാര്യങ്ങൾ
സംസാരിച്ചു.ഞായറാഴ്ച്ച വീട്ടിലേയ്ക്ക് വരാൻ പയ്യൻ ക്ഷണിച്ചു.അവൻ കൂട്ടുകാരനെയും കൂട്ടി
പെണ്ണുകാണാൻ പോയി.പതിവു പോലെ അന്നും അമ്പലത്തിൽ പോകാൻ അവൻ മറന്നില്ലാ.പെണ്ണിനെ കണ്ടു.
ഇഷ്ട്ടപ്പെട്ടു.വീട്ടുകാരോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.വീട്ടുകാർക്ക് പൂർണ്ണ സമ്മതം.പെണ്‍കുട്ടിയുടെ അച്ഛൻ മരിച്ചു പോയി.മകളെ പഠിപ്പിക്കാൻ അമ്മയൊരുപാട് കഷട്ടപ്പെട്ടു അനിയനും പഠിക്കുവാണ് അമ്മാവൻ പറഞ്ഞു.പിന്നെ കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു.കേട്ടവർ കേട്ടവർ ചെറുതായി ഒന്നു ഞെട്ടി.
എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കാൻ കഴിയുന്ന,എന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന,വിദ്യാഭ്യാസമുള്ള ഒരു നല്ല പെണ്‍കുട്ടി.സ്ത്രീധനം ഒന്നും വേണ്ടാ ഇത്ര മാത്രമേ അവൻ ആഗ്രഹിച്ചിരുന്നൊള്ളൂ.പക്ഷെ എല്ലാം കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം.കാരണം വധു ഡോക്ടറാണ്.
നല്ല കുടുംബം നല്ല ആൾക്കാർ.വിവാഹം മംഗളമായി നടന്നു.ആദ്യത്തെ രാത്രിയിൽ അവൻ അവളോട് ഒരു
കാര്യം പറഞ്ഞു.നിന്റെ ഫോട്ടോയും ഡീറ്റെയിൽസും ഭാരത് മാട്രിമോണിയ എനിക്കു അയച്ചു തന്നതാണ്.
അന്നു ഞാൻ അതു വേണ്ടാന്ന് വെച്ചു.കാരണം വേറൊന്നുമല്ലാ.നീയൊരു ഡോക്ടറല്ലേ..ഞാൻ നിനക്ക് ചേർന്ന ആളല്ലായെന്ന് എനിക്ക് തോന്നി അത് കൊണ്ടാ..അർഹതയുള്ളത് നിന്നെ തേടിവരുമെന്ന് എവിടെയോ.. ഞാൻ വായിച്ചിട്ടുണ്ട്.അത് ശരിയായിരിക്കാം.ഭഗവാനാണ് നിന്നെ എനിക്ക് തന്നത്.ഏട്ടനെ എനിക്ക് തന്നതും ഭഗവാനാണ്.അവന്റെ മാറിൽ തല ചായ്ച്ചു കൊണ്ട് അവൾ പറഞ്ഞു.
കൃഷ്ണാ നീ..ബേഗെനേ ബാരോ... അവന്റെ മൊബൈൽ ശബ്ദിച്ചു.അവൻ ഫോണെടുത്തു.ഏട്ടാ.. ആരാ അവൻ ചോദിച്ചു.എന്നെ മനസിലായില്ലേ..നല്ല പരിചയമുള്ള ശബ്ദം. അതേ..ഒരു മഴപോലെ വന്ന് മനസ്സിൽ ചൂട് കനലായി മറഞ്ഞവൾ.എന്താ സുഖമല്ലേ..അവൻ ചോദിച്ചു.അവൾ മറുപടിയൊന്നും പറഞ്ഞില്ലാ.ഏട്ടനിപ്പോൾ എവിടെയാണ്.വീട്ടിലാണ് ഇന്നെന്റെ വിവാഹമായിരുന്നു.അവൻ മറുപടി പറഞ്ഞു.കുറച്ചു നേരത്തേയ്ക്ക്
അവളൊന്നും മിണ്ടിയില്ലാ.ഞാൻ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചു.ഏട്ടൻ പേടിക്കണ്ടാ.ഏട്ടനെ ശല്ല്യം ചെയ്യാൻ ഒരിക്കലും ഞാൻ വരില്ലാ.ഏട്ടനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യമാണ് എന്റെ എല്ലാ ആശംസകളും
അവൾ കരഞ്ഞു കൊണ്ടു ഫോണ്‍ കട്ട് ചെയ്തു.കഷ്ട്ടം അത്രമാത്രം.അവൻ മനസ്സിൽ പറഞ്ഞു.
ആരായിരുന്നു.ഫോണില് പാല്മായി കടന്നു വന്ന നവവധു അവനോട് ചോദിച്ചു.ഒരു ദീർഘ നിശ്വാസത്തോടെ
അവനെഴുന്നേറ്റ് പാല് വാങ്ങി മേശപ്പുറത്ത് വെച്ചു.എന്നിട്ട് അവളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് പറഞ്ഞു. ആരുമില്ലാ...നിനക്ക് ഞാനും എനിക്ക് നീയും മാത്രം.
സന്തോഷകരമായ അവരുടെ കുടുംബജീവിതത്തിൽ ഇനിയും കുറച്ചു സ്വപ്‌നങ്ങൾ ബാക്കിയുണ്ട്.
അതു സാക്ഷാൽക്കരിക്കാനായി അവരൊരുമിച്ചു കൈകോർത്തു.
by
Liju Vazhappally
No comments:
Post a Comment